ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

അടിസ്ഥാന സൗകര്യമേഖല വളര്‍ച്ച 4.3 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തുന്നു

ന്യൂഡല്‍ഹി: വൈദ്യുതി ഉല് പ്പാദനം, ക്രൂഡ് ഓയില് , പ്രകൃതിവാതക ഉല് പ്പാദനം എന്നിവ കുറഞ്ഞെങ്കിലും എട്ട് പ്രധാന അടിസ്ഥാന സൗകര്യ മേഖലയിലെ മൊത്തത്തിലുള്ള വളര് ച്ച മെയ് മാസത്തില്‍ സുസ്ഥിരമായി തുടര്‍ന്നു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വളം, ഉരുക്ക്, സിമന്റ്, പെട്രോളിയം റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി എന്നിവ ഉള്‍പ്പെടുന്ന എട്ട് പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ മെയ് മാസത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണ് പ്രകടമാക്കിയത്.

വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര് ഷം മെയ് മാസത്തില് ഈ മേഖല 19.3 ശതമാനം വളര് ച്ച നേടിയിരുന്നു.

വ്യാവസായിക ഉല്‍പാദന ഡാറ്റയുടെ സൂചികയുടെ 41 ശതമാനവും ഈ എട്ട് പ്രധാന മേഖലകളാണ്. സിമന്റ്, സ്റ്റീല്‍ ഉല്‍പാദനം ഈ മാസം ശക്തമായി തുടര്‍ന്നു.അടിസ്ഥാന സൗകര്യ മേഖലയില്‍ ഡിമാന്റ് വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. സ്റ്റീല്‍ ഉല്‍പാദനം 9.2 ശതമാനമാണുയര്‍ന്നത്.

X
Top