ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നു

ബീജിംഗ്: ഏറ്റവും ഉയർന്ന വിലയില്‍നിന്ന് ചെമ്പ്(Copper) 17 ശതമാനം താഴ്ന്നിരിക്കുന്നു. ചൈനയില്‍(China) നിന്നുള്ള ഡിമാന്റിലുണ്ടായ ഇടിവ്, വെയർ ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ, യുഎസ് ഡോളറിന്റെ കരുത്ത് എന്നിവയാണ് വില ഇടിയാൻ കാരണം.

പല സംഭരണ ശാലകളിലും ചെമ്പിന്റെ ശേഖരം ഉയർന്ന തോതിലാണുള്ളത്. ലണ്ടൻ ലോഹ വിപണിില്‍ നിന്നുള്ള പുതിയ കണക്കുകളനുസരിച്ച്‌, അവരുടെ കീഴില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സംഭരണ ശാലകളില്‍ മാത്രം കെട്ടിക്കിടക്കുന്ന ചെമ്പിന്റെ അളവ് അഞ്ച് വർഷത്തെ ഉയർന്ന നിലയിലാണ്.

ജൂണ്‍ പകുതിയോടെ ഇത് ഇരട്ടിക്കുകയും ചെയ്തു. ചൈനയിലെ സംഭരണ ശാലകളിലും നാലു വർഷത്തെ കൂടിയ അളവിലാണ് ചെമ്ബ് ഉള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ഉത്പന്ന ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള കയറ്റുമതിയിലുണ്ടായ കുതിപ്പിലെ വ്യതിയാനം ഇതിനൊരു കാരണമാണ്. സർക്കാരിന്റെ ഉത്തേജക പരിപാടികള്‍ക്കു ശേഷവും കണക്കുകള്‍ നിരാശാജനകമായി തുടരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ച രണ്ടാംപാദത്തില്‍ പ്രതീക്ഷയ്ക്കു താഴെയാണ്.

നിർമാണ മേഖലയിലെ കണക്കുകള്‍ തുടർച്ചയായി നാലാം മാസവും കുറയുകയാണുണ്ടായത്. സാമ്പത്തിക മേഖലയുടെ ദൗർബല്യമാണ് ഇത് കാണിക്കുന്നത്. നിർമ്മാണ, ധന മേഖലകളിലെ സങ്കോചം കാരണം ഈ വർഷം ചൈനയുടെ ചെമ്പിന്റെ ഡിമാന്റ് വളർച്ച ഒന്നോ രണ്ടോ ശതമാനമായി മാത്രം ഒതുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡിന് ശേഷം സാമ്പത്തിക വീണ്ടെടുപ്പ് ചൈനയില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയുണ്ടായില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ പ്രതിസന്ധിയും യുഎസുമായി രൂപപ്പെട്ട വ്യാപാര യുദ്ധവും വ്യാപാര രംഗത്തും വീടകങ്ങളിലും ആത്മവിശ്വാസമില്ലാതാക്കി. ഉപഭോഗത്തേയും ഉത്പന്നങ്ങളുടെ ഡിമാന്റിനേയും ഇത് ബാധിച്ചു.

വൻകിട ബാങ്കുകള്‍ വരുംവർഷങ്ങളിലെ ചെമ്പിന്റെ വില കുറച്ചിരിക്കയാണ്. ലോഹ വിപണിയിലെ മുൻ നിരക്കാരിലെ പ്രമുഖരായ ഗോള്‍ഡ്മാൻ സാച്സ്, അടുത്ത വർഷത്തേക്കുള്ള ചെമ്പിന്റെ വില ലക്ഷ്യം ടണ്ണിന് നേരത്തേ കണക്കാക്കിയിരുന്ന 15000 ഡോളറില്‍ നിന്ന് 10100 ഡോളറായി താഴ്ത്തി. ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറവാണ് ഇതിനു പ്രധാന കാരണം.

പ്രോപ്പർട്ടി മേഖലയിലെ താഴ്ചയും നിർമ്മാണത്തിലും കയറ്റുമതിയിലും ഉണ്ടായ വേഗക്കുറവു കാരണം ചൈന ലക്ഷ്യമിടുന്ന വളർച്ച ഈ വർഷം കൈവരിക്കുക ദുഷ്കരമാണെന്നും ബാങ്ക് കരുതുന്നു.

യുഎസ് ഡോളറിന്റെ ശക്തമായ നിലയും ലോഹ വിലയ്ക്ക് സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഡോളറിന്റെ കൂടിയ മൂല്യം ഇതര കറൻസികളുപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങുന്നവർക്ക് പ്രയാസമുണ്ടാക്കുന്നു.

വ്യാവസായിക ലോഹങ്ങളുടെ മേഖലയിലുണ്ടായ കുതിപ്പ് ചെമ്പിന്റെ വില നേരത്തെ സർവകാല റിക്കാർഡിലെത്താൻ കാരണമായിരുന്നു. ഇന്ത്യൻ വിപണിയില്‍ കിലോഗ്രാമിന് 945 രൂപ വരെയെത്തി.

വർഷത്തിന്റെ ആദ്യ 6 മാസങ്ങളില്‍ 30 ശതമാനത്തോളം വില വർധനയാണ് രേഖപ്പെടുത്തിയത്. പിന്നീട് ചൈന ഡിമാന്റില്‍ വന്ന കുറവു കാരണം വില കുത്തനെ കുറയുകയായിരുന്നു. ലണ്ടൻ ലോഹ വിപണിയിലും ഇതിനു സമാനമായ പ്രകടനം ദൃശ്യമായി.

മെയ്മാസം ടണ്ണിന് 11104 ഡോളർ ആയി ഉയർന്ന ചെമ്പ് വില വേഗം തന്നെ തിരുത്തലിനു വിധേയമായി.

അടുത്ത പതിറ്റാണ്ടോടെ ലോക ചെമ്പ് വില ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ശുദ്ധമായ ഊർജം ആഗോള മുദ്രാവാക്യമായിത്തീരുന്നതോടെ ഊർജപ്രസരണ മേഖലയില്‍ ചെമ്പിന് നിർണായകമായ പ്രാതിനിധ്യമുണ്ടാവും.

അപ്പോള്‍ ഡിമാന്റു നേരിടാൻ ലോകത്തിലെ ചെമ്പ് ഖനികള്‍ക്കു കഴിയാതെ വരുമെന്നാണ് വിലയിരുത്തല്‍. അപ്പോള്‍, ഇലക്‌ട്രിക് വാഹനങ്ങള്‍, പുനർ നവീകരിക്കാവുന്ന ഊർജം, വൻതോതില്‍ വികസിക്കുന്ന പവർ ഗ്രിഡുകള്‍ എന്നിവയ്ക്കായി ദശ ലക്ഷക്കണക്കിന് ടണ്‍ ചെമ്പിന്റെ ആവശ്യം വരുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.

ദീർഘകാല അടിസ്ഥാനത്തില്‍ വിലയില്‍ കുതിപ്പിനു സാധ്യതയുണ്ടെങ്കിലും ചൈനീസ് ധന വിപണിയിലെ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയും ആഗോള വളർച്ചാ കാഴ്ചപ്പാടില്‍ ഉണ്ടായ തളർച്ചയും വിലയില്‍ സമ്മർദം സൃഷ്ടിക്കുകയാണ്.

ഭാവിയില്‍ ചൈനീസ് ഡിമാന്റിലുണ്ടാകുന്ന വളർച്ച ചെമ്പിന്റെ വിലയിലും കുതിപ്പ് സൃഷ്ടിക്കും.

X
Top