ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ പദ്ധതിയില്ല, കാലാവസ്ഥ ഉച്ചകോടി പരാജയമെന്ന് യുഎന്‍ മേധാവി

ന്യൂയോര്‍ക്ക്: കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തുന്നതില്‍ കാലാവസ്ഥാ ഉച്ചകോടി, സിഒഒപി27 പരാജയപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് . നിര്‍ദ്ദിഷ്ട കരാറിന്റെ പുതുക്കിയ കരട് യുഎന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷമാണ് ഗുട്ടറസ് ഇങ്ങിനെ പ്രതികരിച്ചത്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കരടില്‍ പരാമര്‍ശിക്കുന്നില്ല. കൂടാതെ കല്‍ക്കരിയെക്കുറിച്ചുള്ള ഗ്ലാസ്‌ഗോ ഉടമ്പടി ഭാഷ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അതേസമയം ദരിദ്ര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഫണ്ട് രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്.

ആഗോളതാപനം മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ക്കായാണ് ഇത്. കാലവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതകള്‍ക്കുള്ള നഷ്ടപരിഹാരം ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്.ഈ വര്‍ഷത്തെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ പ്രധാന ഘടകമായിരുന്നു ഇത്.

എന്നാല്‍ ഫണ്ട് രൂപീകരണം യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും. യു.എസുള്‍പ്പടെയുള്ള വികസിത രാഷ്ട്രങ്ങള്‍ ഫണ്ട് രൂപീകരിക്കുന്നതിനെ എതിര്‍ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വലിയ നാശനഷ്ടങ്ങള്‍ക്ക് നിയമപരമായി ഉത്തരവാദികളാകും എന്നതിനാലാണ് വികസിത രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.

വരുദിവസങ്ങളിലെ ചര്‍ച്ചകളെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ പുരോഗതിയെന്ന് വിദഗ്ധര്‍ പറയുന്നു. ഈജിപ്തിലാണ് എല്ലാവര്‍ഷവും കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

X
Top