അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഉപഭോക്തൃ മേഖല മ്യൂച്വല്‍ ഫണ്ടുകളുടെ ആദായം 18 ശതമാനം വരെ, ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍

മുംബൈ: ഉപഭോക്തൃ മേഖല അടിസ്ഥാനമാക്കിയ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ 6 മാസത്തില്‍ ശരാശരി 12.28 ശതമാനം റിട്ടേണ്‍ നല്‍കി. ബാങ്ക് ഓഫ് ഇന്ത്യ കണ്‍സംപ്ഷന്‍ ഫണ്ടാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് 18.05 ശതമാനം.

മിറേ അസറ്റ് ഗ്രേറ്റ് കണ്‍സ്യൂമര്‍ 15.92 ശതമാനം ആദായം നല്‍കിയപ്പോള്‍ കൊട്ടക് കണ്‍സംപ്ഷന്‍ ഫണ്ടിന്റെ 15.59 ശതമാനവും ക്വാന്റ് കണ്‍സംപ്ഷന്‍ ഫണ്ടിന്റേത് 3.37 ശതമാനവുമാണ്.ദീപാവലിയ്ക്ക് മുന്നോടിയായി ജിഎസ്ടി പരിഷ്‌ക്കരണം നടപ്പിലാകുന്നതോടെ ഈ ഫണ്ടുകളില്‍ നിന്നും വലിയ തോതില്‍ നേട്ടം പ്രതീക്ഷിക്കുകയാണ് നിക്ഷേപകര്‍.

ജിഎസ്ടി പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോഗം കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 12 ശതമാനം നികുതിയുള്ള ഉത്പന്നങ്ങള്‍ 5 ശതമാനം സ്ലാബിലേയ്ക്കും 28 ശതമാനമുള്ളവ 18 ശതമാനം സ്ലാബിലേയ്ക്കും മാറുന്നതോടെയാണിത്. നിത്യോപയോഗ സാധനങ്ങള്‍ ഏറെയും 5 ശതമാനം സ്ലാബിലാണുള്‍പ്പെടുക.

X
Top