
ബെംഗളൂരു: രാജ്യത്ത് ഉപഭോക്താക്കള്‍ സെക്കന്റ്ഹാന്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേയ്ക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്. പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ വിലവര്‍ദ്ധനവ് സെക്കന്റ്ഹാന്റ് ഫോണുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെയും മറ്റ് വ്യാവസായിക എക്‌സിക്യൂട്ടീവുകളുടേയും കണക്കുകള്‍ പ്രകാരം നവീകരിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളുടെ വിപണി 2025 ല്‍ 7-8 ശതമാനം വളര്‍ച്ച കൈവരിച്ചു.
ആമസോണിന്റേയും ഫ്‌ലിപ്പ്കാര്‍ട്ടിന്റെയും പിന്‍മാറ്റം
ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും പിന്‍മാറിയതോടെ കാഷിഫൈ, കണ്‍ട്രോള്‍സെഡ് പോലുള്ള കമ്പനികള്‍ സെക്കന്റ് ഹാന്റ് വിപണിയില്‍ സജീവമായി. ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള നിരവധി തന്ത്രങ്ങളാണ് ഈ കമ്പനികള്‍ പയറ്റുന്നത്.
വിലക്കയറ്റം സെക്കന്റ്ഹാന്റ് വിപണിയെ ശക്തിപ്പെടുത്തും
പുതിയ ഉപകരണങ്ങളുടെ വിലവര്‍ദ്ധനവ് സെക്കന്റ്ഹാന്റ് വിപണിയെ ശക്തിപ്പെടുത്തുന്നു. കൂടുതല്‍ ഉപഭോക്താക്കള്‍ രണ്ടാംതര ഉപകരണങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതായി കണ്‍ട്രോള്‍സെഡ് സഹസ്ഥാപകന്‍ യുഗ് ഭാട്ടിയ അറിയിച്ചു. മെമ്മറി, ചിപ്പ് ചെലവുകള്‍ ഉയരുന്നതാണ് പുതിയ ഉപകരണങ്ങളുടെ വിലയെ സ്വാധീനിക്കുന്നത്.
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകളിലാണ് ആഘാതം കൂടുതല്‍. നിലവില്‍ ഏകദേശം 10,000 രൂപ വിലയുള്ള ഒരു ഹാന്‍ഡ്സെറ്റിന് അടുത്ത ആറുമാസത്തിനുള്ളില്‍ വില 15,000 രൂപവരെയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഉപഭോക്താക്കളെ പഴയ ഫോണുകളില്‍ തന്നെ പിടിച്ചുനിര്‍ത്താനും സെക്കന്റ്ഹാന്റ് ഫോണുകള്‍ വാങ്ങാനും നിര്‍ബന്ധിതരാക്കും.
കാഷിഫൈ കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഏകദേശം 50 ശതമാനവും പുതുക്കിയ അല്ലെങ്കില്‍ ട്രേഡ്-ഇന്‍ മാര്‍ക്കറ്റിന് യോഗ്യമാണ്. ഉദാഹരണത്തിന്, ഒരു വര്‍ഷത്തില്‍ 130 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുകയാണെങ്കില്‍, ഏകദേശം 65 ദശലക്ഷം ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പോകുന്നു. ഇവയില്‍ പകുതി ഡ്രോയറുകളില്‍ ഉപയോഗിക്കാതെ കിടക്കുകയോ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും കൈകളിലെത്തുകയോ ചെയ്യും.
ഐഫോണ്‍ ഡിമാന്റ്
ഐഫോണുകളുടെ ജനകീയതയും അത് ഉപയോഗിക്കാനുള്ള ആവേശവും സെക്കന്റ് ഹാന്റ് വിപണിയെ സജീവമാക്കി. ഐഫോണ്‍ താങ്ങാവുന്നതല്ലാത്തതിനാല്‍ ധാരാളം പേര്‍ നവീകരിച്ച ഫോണുകളെ ആശ്രയിക്കുകയാണ്.
വ്യവസായ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഐഫോണുകളാണ് സെക്കന്റ്്ഹാന്റ് വില്‍പ്പനയുടെ 60 ശതമാനവും.പുതുക്കിയ ഉപകരണങ്ങള്‍ക്കുള്ള ഉപഭോക്തൃ ആവശ്യം ക്രമാനുഗതമായി വര്‍ദ്ധിച്ചുവെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. എന്നാല്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല.






