സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

നിഫ്റ്റി50: ഏകീകരണത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

മുംബൈ: യുഎസ് ഇന്ത്യയ്ക്ക്‌ മേല്‍ 25 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് നിഫ്റ്റി 50 എഫ് & ഒ എക്‌സ്പയറി സെഷന്‍ 87 പോയിന്റ് നഷ്ടത്തോടെ അവസാനിച്ചു.

ബെയറിഷ് പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക സൂചകങ്ങള്‍ കണ്‍സോളിഡേഷന്റെ സൂചന നല്‍കുന്നു. 20 ദിവസ. 50 ദിവസ ഇഎംഎകള്‍ക്ക് താഴെയായി വ്യാപാരം തുടരുന്നിടത്തോളം കണ്‍സോളിഡേഷനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ കാണുന്നത്.

24,600 (100 ദിവസ ഇഎംഎ) യില്‍ സൂചിക പിന്തുണ തേടുമ്പോള്‍ 25,000 ലെവല്‍ പ്രതിരോധമായി പ്രവര്‍ത്തിക്കും. അതിന് മുകളിലുള്ളൊരു നീക്കം ബുള്ളുകള്‍ക്ക് കരുത്ത് നല്‍കുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,909-24,985-25,108
സപ്പോര്‍്ട്ട്: 24,664- 24,588- 24,465

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,300-56,503- 56,831
സപ്പോര്‍ട്ട്: 55,644-55,441-55,113

ഇന്ത്യ വിഐഎക്‌സ്
ഇന്ത്യ വിഐഎക്‌സ് കുറഞ്ഞ അസ്ഥിരത പ്രകടമാക്കുന്നു. ഇത് ഇരുവശത്തേയ്ക്കുമുള്ള ചലനത്തിന് കാരണമായേക്കാം.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സോളാര്‍ ഇന്‍ഡസ്ട്രീസ്
മൂത്തൂറ്റ് ഫിന്‍
ഇന്ത്യന്‍ ബാങ്ക്
ചോളമണ്ഡലം ഫിനാന്‍സ്
ഐടിസി
റിലയന്‍സ്
എച്ച്‌സിഎല്‍ ടെക്ക്
ജിന്‍ഡാല്‍ സ്റ്റീല്‍
എയു ബാങ്ക്

X
Top