ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് (57) സ്വയം വെടിവച്ചു ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ, അതേ കെട്ടിടത്തിൽത്തന്നെയുള്ള സ്‌ലോവാക്യ കോൺസൽ ഓഫിസിലെത്തിയാണെന്നു സൂചന. നേരത്തേ നടത്തിയ പ്രധാന സേർച്ചിന്റെ ബാക്കി നടപടിക്കായാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന് വകുപ്പു വൃത്തങ്ങൾ അറിയിച്ചു. ഇത്തരം പരിശോധനകളിൽ അറസ്റ്റിനുള്ള സാഹചര്യമില്ല.

പരിശോധനയ്ക്കിടെ വാക്കുതർക്കമോ ശബ്ദമുയർത്തിയുള്ള സംസാരം പോലുമോ സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പു വൃത്തങ്ങൾ പറയുന്നു. പരിശോധന നടക്കുന്ന സ്ഥലത്തുനിന്ന് കോൺസൽ ഓഫിസിലേക്കു പോകാൻ റോയിയെ ഉദ്യോഗസ്ഥർ അനുവദിച്ചു എന്നതിൽനിന്ന് അവിടെ കടുത്ത നിയന്ത്രണമില്ലായിരുന്നു എന്നതു വ്യക്തമാണെന്നും അവർ പറയുന്നു. അശോക് നഗറിലെ ഹൊസൂർ റോഡിലാണ് ഓഫിസ്. സ്‌ലോവാക്യയുടെ ഓണററി കോൺസൽ ആയിരുന്ന റോയിക്ക് കമ്പനി ഓഫിസ് കെട്ടിടത്തിൽത്തന്നെ കോൺസൽ ഓഫിസും ഉണ്ടായിരുന്നു.

ആദായനികുതി നിയമഭാഷയിൽ ‘പ്രൊഹിബിറ്ററി ഓഡർ ലിഫ്റ്റ്’ ചെയ്യുക, സേർച്ച് പൂർത്തിയാക്കുക എന്ന നടപടിക്കായാണ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ എത്തിയത്. ആദായ നികുതി നിയമമനുസരിച്ച്, നേരത്തേ പരിശോധനയ്ക്ക് എടുക്കാനാവാതിരുന്ന രേഖകളുണ്ടെങ്കിൽ അവ ഉൾപ്പെടുന്ന സ്ഥലം സീൽ ചെയ്യും. അതിന് ‘പ്രൊഹിബിറ്ററി ഓർഡർ’ ബാധകമാകും.

ഈ ഓർഡർ നീക്കി, സീൽ മാറ്റി, രേഖകളെടുത്ത് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയായിരുന്നു. ഇങ്ങനെ സേർച്ച് പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർ എത്തുന്നത് മുൻകൂട്ടി അറിയിച്ചിട്ടാണ്. പരിശോധിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോകുകയാണെങ്കിൽ അതിന്റെ പട്ടികയുണ്ടാക്കാനും അതു സംബന്ധിച്ച വിവരം കക്ഷിയെ അറിയിക്കാനുമടക്കം കൃത്യമായ വ്യവസ്ഥകളുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് റിയൽ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ രംഗങ്ങളിലെ പ്രമുഖ സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ.റോയി ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ച റോയ് ജീവകാരുണ്യ പ്രവർത്തനത്തിലും ചലച്ചിത്രനിർമാണരംഗത്തും സജീവമായിരുന്നു.

കേരളത്തിൽ ജനിച്ച റോയ് വളർന്നത് ബെംഗളൂരുവിൽ ആണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിനു ശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്.

2006 ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. നാലു സിനികൾ നിർമിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. ഭാര്യ: ലിനി റോയ്, മക്കൾ: രോഹിത്, റിയ.

X
Top