
മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ 800-850 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍. അതേസമയം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ സ്വകാര്യ മൂലധന ചെലവ് വലിയ തോതില്‍ വളരില്ല. വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ മടിക്കുകയാണെന്ന് എസ്ആന്റ്പി ഗ്ലോബല്‍ ദക്ഷിണ, തെക്ക് കിഴക്കനേഷ്യ ധനകാര്യ സ്ഥാപന റേറ്റിംഗ് സെക്ടര്‍ ലീഡ് ഗീത ചുംഗ് പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപം ഗണ്യമായി വര്‍ദ്ധിക്കുമെങ്കിലും അത് ഒറ്റയടിയ്ക്ക് സംഭവിക്കില്ല. സ്വകാര്യകമ്പനികള്‍ നിക്ഷേപമിറക്കുന്നുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് നാമമാത്രമാണ്. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യന്‍ വിഭാഗമായ ക്രിസിലിലെ ചീഫ് ഇക്കണോമിസ്റ്റ് ഡികെ ജോഷി നിരീക്ഷിച്ചു. ദ്രൂതഗതിയിലുള്ള സാമ്പത്തിക വികാസത്തിന് ഈ വേഗത മതിയാകില്ല.
ആഗോള വ്യാപാര നയങ്ങളിലെ അനിശ്ചിതാവസ്ഥയും താരിഫുകളുമാണ് നിക്ഷേപത്തില്‍ നിന്നും കമ്പനികളെ പിന്തിരിപ്പിക്കുന്നത്. മാത്രല്ല, നിക്ഷേപത്തിനായി ആഭ്യന്തര ഫണ്ടുകളെയാണ് അവര്‍ ആശ്രയിക്കുന്നത്. ബാങ്കുകളില്‍ നിന്നും വിപണിയില്‍ നിന്നും കടം കൊള്ളാന്‍ അവര്‍ തയ്യാറല്ല.
പ്രവണത ബാങ്ക് വായ്പകളുടേയും ബാഹ്യ ധനകാര്യ സ്രോതസ്സുകളുടേയും ഡിമാന്റ് കുറച്ചു. എങ്കിലും നടപ്പ് സാമ്പത്തികവര്‍ത്തെ വായ്പ വളര്‍ച്ച 12-13 ശതമാനം വരെയാകുമെന്ന് എസ്ആന്റ്പി പ്രതീക്ഷിക്കുന്നു. ബാങ്കുകള്‍ ശ്രദ്ധാപൂര്‍വ്വമാണ് വായ്പകള്‍ വിതരണം ചെയ്യുന്നതെന്നും സ്വകാര്യ ക്രെഡിറ്റ് മാര്‍ക്കറ്റ് ചെറുതാണെങ്കിലും ജിഡിപിയുടെ 1 ശതമാനത്തിന് തുല്യമാണെന്നും റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. നടപ്പ് വര്‍ഷത്തിന്റെ ആദ്യപകുതിയിലെ സ്വകാര്യ ക്രെഡിറ്റ് ഇടപാടുകള്‍ 2024 ലെ മൊത്തം ഇടപാടുകള്‍ക്ക് തുല്യമായി.
നിയന്ത്രണങ്ങള്‍ സ്വകാര്യ ക്രെഡിറ്റ് ചാനലുകളെ ആശ്രയിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചതായി ചുഗ് ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ചില ഇടപാടുകള്‍ 1 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലാണ്.
2026 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ജോഷി പ്രവചിക്കുന്നത്. മോശം മണ്‍സൂണും ദുര്‍ബലമായ സ്വകാര്യ നിക്ഷേപവും ഈ കണക്കുകളെ ബാധിച്ചേയ്ക്കാം. ഉല്‍പ്പാദന മേഖലയിലെ ക്രെഡിറ്റ് വളര്‍ച്ച കഴിഞ്ഞ മൂന്ന് വര്‍ഷമായി സേവന മേഖലയേക്കാള്‍ കുറവാണെന്ന് എസ് & പി ഗ്ലോബലിലെ ഏഷ്യാ പസഫിക്കിലെ കണ്‍ട്രി റിസ്‌ക് മേധാവി പൂജ കുമാര്‍ ചൂണ്ടിക്കാട്ടി. സേവനാധിഷ്ഠിത കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു.
ഇന്ത്യയുടെ ജിഡിപിയില്‍ ഉത്പാദനമേഖലയുടെ പങ്ക് നിലവിലെ 17 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തണമെങ്കില്‍ ഈ പ്രവണതയ്ക്ക് മാറ്റം വരണം. 2025 ലെ ആദ്യ ആറ് മാസത്തെ കണക്കെടുത്താല്‍ വായ്പകളുടെ 28 ശതമാനം സേവന മേഖലയ്ക്കും 21 ശതമാനം ഉത്പാദന സ്ഥാപനങ്ങള്‍ക്കുമാണ്. ഈ അസന്തുലിതാവസ്ഥ വ്യാവസായിക ഉത്പാദനത്തേയും തൊഴിലവസര സൃഷ്ടിയേയും ബാധിച്ചേയ്ക്കാം.