ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

തേങ്ങയുടെ ക്ഷാമവും വിലക്കയറ്റവും: ആക്ടിവേറ്റഡ് കാർബൺ കയറ്റുമതിയിൽ ആശങ്ക

പാലക്കാട്: തേങ്ങയുടെ ക്ഷാമവും വിലക്കയറ്റവും വെളിച്ചെണ്ണ വിപണിയിൽ മാത്രമല്ല, ഖനികളിൽ നിന്നു സ്വർണം അരിച്ചെടുക്കാനും ജലശുദ്ധീകരണത്തിനുമുൾപ്പെടെ പ്രധാന ഘടകമായ ആക്ടിവേറ്റഡ് കാർബൺ മേഖലയിലും പ്രതിസന്ധിയാകുന്നു.

നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന ആക്ടിവേറ്റഡ് കാർബണിലെ പ്രധാന ഘടകമായ ചിരട്ടക്കരിയുടെ ക്ഷാമമാണു പ്രതിസന്ധിക്കു കാരണം.
2024ൽ ഒരു ടൺ ചിരട്ടയ്ക്ക് 9000 രൂപയായിരുന്നു വില. ഇപ്പേ‍ാൾ 32,000 രൂപയ്ക്കു മുകളിലായി.

ഇക്കാലയളവിൽ ഒരു ടൺ ചിരട്ടക്കരിയുടെ വില ടണ്ണിന് 35,000 രൂപയിൽ നിന്ന് 95,000 രൂപയായി വർധിച്ചു. ആവശ്യത്തിനു കിട്ടാനുമില്ല. ചൈന കുറഞ്ഞ ചെലവിൽ വൻതേ‍ാതിൽ കാർബൺ നിർമിക്കാൻ തുടങ്ങിയതിനാൽ ഇന്ത്യയുടെ രാജ്യാന്തര വിപണി നഷ്ടപ്പെടുമേ‍ാ എന്ന ആശങ്കയുമുണ്ടെന്നു രാജ്യത്തെ ആദ്യ ഒ‍ാട്ടമേറ്റഡ് ആക്ടിവേറ്റഡ് കാർബൺ കമ്പനിയായ കഞ്ചിക്കേ‍ാട്ടെ ഇൻഡ്–കാർബ് ഡയറക്ടർ ജേ‍ാഷി ജേ‍ാസഫ് പറഞ്ഞു.

ഖനികളിൽ നിന്നു സ്വർണം അരിച്ചെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള ആക്ടിവേറ്റഡ് കാർബൺ ആണു മിക്ക രാജ്യങ്ങളും ഉപയേ‍ാഗിക്കുന്നത്. അസാധാരണ ശുദ്ധീകരണ ശേഷിയും ഔഷധഗുണവുമുള്ള ഇന്ത്യൻ കാർബൺ വ്യാപകമായി ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തികവർഷം കാർബൺ കയറ്റുമതിയിലൂടെ 3,469 കേ‍ാടി രൂപ ലഭിച്ചു. ഇത്തവണ 6000 കേ‍ാടി കടക്കുമെന്നാണു പ്രതീക്ഷ. ദക്ഷിണേന്ത്യയാണു പ്രധാന ഉൽപാദനകേന്ദ്രം. കേരളത്തിൽ വടക്കൻ ജില്ലകളിൽ നിന്നാണു കൂടുതൽ ചിരട്ട കിട്ടുന്നതെങ്കിലും അതു കരിയാക്കാൻ പ്ലാന്റില്ല.

ചിരട്ടക്കരിയിലേക്ക് ഉയർന്ന ഊഷ്മാവിൽ നിയന്ത്രിതമായ തേ‍ാതിൽ നീരാവി കടത്തിവിട്ട് ആഗിരണ ശേഷി വർധിപ്പിച്ചാണ് ആക്ടിവേറ്റഡ് കാർബണാക്കുന്നത്. വാട്ടർ ഫിൽറ്റർ, ഫെയ്സ് പാക്കുകൾ, ടൂത്ത് പേസ്റ്റ്, പ്രീമിയം കാർ കർട്ടൻ, ബെഡ്റൂം കർട്ടൻ, എസി, വായുശുദ്ധീകരണം, കാർപറ്റ് നിർമാണം തുടങ്ങി 20 മേഖലകളിൽ ഉപയേ‍ാഗിക്കുന്നു.

ഓരേ‍ാ ആവശ്യത്തിനും വ്യത്യസ്ത രൂപമുണ്ട്. ചിരട്ട കത്തിക്കാനുള്ള (കാർബണൈസേഷൻ) ആദ്യ പ്ലാന്റ് കാസർകേ‍ാട്ട് ആരംഭിക്കാനും ഇൻഡ്–കാർബ് നടപടി ആരംഭിച്ചു.

X
Top