കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ കുറയുന്നു

പാലക്കാട്: സംസ്ഥാനത്ത് ഒരു വർഷത്തോളമായി തുടരുന്ന അമിതമായ വെളിച്ചെണ്ണ വില കുത്തനെ കുറയുന്നു. ലിറ്ററിന് 350 രൂപയാണ് നിലവിലെ വില. ഉത്സവ സീസണുകൾക്ക് പിന്നാലെ വിപണിയിൽ വെളിച്ചെണ്ണ വിലയിലുണ്ടാകുന്ന ഈ ഇടിവ് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണ്. തേങ്ങ വില കുറഞ്ഞതാണ് വെള്ളിച്ചണ്ണയുടെ വില കുറയാൻ കാരണമായത്.

കഴിഞ്ഞ ജൂലായിൽ ലിറ്ററിന് 530 രൂപയാണ് വില ഉണ്ടായിരുന്നത്. ഓണക്കാലം ആയപ്പോൾ വെളിച്ചെണ്ണയ്ക്ക് 500 രൂപയോളം വില എത്തി. അതിനുശേഷം ഡിസംബർ ആയപ്പോഴാണ് വെള്ളിച്ചണ്ണയ്ക്ക് വില കുറഞ്ഞത്. വൻ തോതിൽ തേങ്ങ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.

വൈകാതെ തന്നെ വെള്ളിച്ചെണ്ണ വില 300 രൂപയ്ക്ക് താഴെയാകുമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും ഇറക്കുമതി കൊപ്ര ധാരാളം മാർക്കറ്റിൽ എത്തിയതും വെളിച്ചെണ്ണ വില കുത്തനെ കുറയാൻ കാരണമായി.

തേങ്ങയുടെ വിലയും കുത്തനെ ഉയർന്നിരുന്നു. ചില്ലറ വില 80 രൂപയ്ക്കു മുകളിൽ വരെയെത്തിയ തേങ്ങയ്ക്കിപ്പോൾ 53-60 രൂപയായിട്ടുണ്ട്. മൊത്തവിലയും ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നാളികേര കർഷകർ പൊതുവിപണിയിൽ വിൽക്കുന്ന തേങ്ങയ്ക്ക് മാസങ്ങൾക്ക് മുമ്പ് 60-65 രൂപ വരെ ലഭിച്ചിരുന്നു.

X
Top