ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കൊച്ചിയില്‍ നൂതന ഷിപ്പ് ബ്ലോക്ക് സൗകര്യം നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും എച്ച്ഡി കൊറിയയും

കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍), ദക്ഷിണ കൊറിയയിലെ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് അനുബന്ധ സ്ഥാപനം,  എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്ഷോര്‍ എഞ്ചിനീയറിംഗുമായി (എച്ച്ഡി കെഎസ്ഒഇ) കൈകോര്‍ക്കുന്നു. കൊച്ചിയില്‍ ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി (ബിഎഫ്എഫ്) സ്ഥാപിക്കുകയാണ് ലക്ഷ്യം. 3700 കോടി രൂപയുടേതാണ് പദ്ധതി.

1.2 ലക്ഷം മെട്രിക്ക് ടണ്‍ കപ്പല്‍ ബ്ലോക്കുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗകര്യം 80 ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുക. കപ്പലിന്റെ ഹള്‍ അല്ലെങ്കില്‍ ഘടനയുടെ വലിയ പ്രീ-ഫാബ്രിക്കേറ്റഡ് ഭാഗങ്ങളാണ് ബ്ലോക്കുകള്‍. കപ്പലുകള്‍ രൂപപ്പെടുത്തുന്നതിനായി അവ പിന്നീട് കൂട്ടിച്ചേര്‍ക്കുന്നു. കപ്പല്‍ നിര്‍മ്മാണം വേഗത്തിലാക്കുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന രീതിയാണിത്.

സൂയസ്മാക്‌സ് ടാങ്കറുകള്‍, കേപ്സൈസ് ബള്‍ക്ക് കാരിയറുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍ തുടങ്ങിയ വലിയ വാണിജ്യ കപ്പലുകളുടെ നിര്‍മ്മാണത്തെ പ്ലാന്റ് പിന്തുണയ്ക്കും. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഇവ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്ത ‘സമുദ്ര സേ സമൃദ്ധി’ എന്ന പരിപാടിയിലാണ് പങ്കാളിത്തം ഔദ്യോഗികമായി നിലവില്‍ വന്നത്. പദ്ധതി 2000 നേരിട്ടുള്ള തൊഴിലവസരങ്ങളും 4000-10,000 വരെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

എച്ച്ഡി കെഎസ്ഒഇ നൂതന കപ്പല്‍ നിര്‍മ്മാണ സാങ്കേതികവിദ്യ, ഡിസൈന്‍ വൈദഗ്ദ്ധ്യം, ആഗോളതലത്തിലെ മികച്ച രീതികള്‍ എന്നിവ നല്‍കുമ്പോള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രാദേശിക തൊഴില്‍ ശക്തി, പ്രവര്‍ത്തന പരിചയം എന്നിവ സംഭാവന ചെയ്യും. ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ ശേഷി മെച്ചപ്പെടുത്താനും വിദേശ കപ്പല്‍ശാലകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹകരണം സഹായിക്കും.

X
Top