റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

കൊച്ചിൻ ഷിപ്‌യാഡ് ’നവരത്ന’ തിളക്കത്തിലേക്ക്

കൊച്ചി: ‘മിനിരത്ന’ കമ്പനിയായ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്‌എൽ) ‘നവരത്ന’കമ്പനികളുടെ ഗണത്തിലേക്ക്. ഇതു സംബന്ധിച്ച ആലോചനകൾ അവസാന ഘട്ടത്തിലാണെന്നറിയുന്നു. പബ്ലിക് എന്റർപ്രൈസസ് വകുപ്പിന്റെ പ്രഖ്യാപനം താമസിയാതെയുണ്ടായേക്കും.

കൊച്ചിൻ ഷിപ്‌യാഡ് ഉൾപ്പെടെ കപ്പൽ നിർമാണ രംഗത്തെ മൂന്നു കമ്പനികളെ നവരത്ന പദവിയിലേക്ക് ഉയർത്താനാണ് ആലോചന. ഗോവ ഷിപ്‌യാഡ്, ലിമിറ്റഡ്, ഗാർഡൻറീച് ഷിപ്‌ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് ലിമിറ്റഡ് എന്നിവയാണു മറ്റുള്ളവ. മാംഗനീസ് വ്യവസായത്തിലെ എംഒഐഎൽ ലിമിറ്റഡും പരിഗണനയിലുണ്ട്.

നവരത്ന പദവി നൽകുന്നതിനു നിശ്‌ചയിച്ചിട്ടുള്ള എല്ലാ യോഗ്യതകളും കൊച്ചിൻ ഷിപ്‌യാഡിനുണ്ട്. കമ്പനിക്കു നവരത്ന പദവിയിലൂടെ ലഭിക്കുന്നതു ഭാരത് ഇലക്‌ട്രോണിക്‌സ്, ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ്, നാൽകോ, എൻഎംഡിസി, രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് തുടങ്ങിയ കമ്പനികൾക്കു തുല്യമായ സ്‌ഥാനമായിരിക്കും.

നവരത്ന പദവി ലഭിക്കുന്നതിലൂടെയുണ്ടാകുന്ന ഏറ്റവും വലിയ നേട്ടം സാമ്പത്തിക കാര്യങ്ങളിലും പ്രവർത്തനത്തിലുമുള്ള അധിക സ്വാതന്ത്ര്യമാണ്. 1000 കോടി രൂപ വരെയുള്ള നിക്ഷേപ തീരുമാനങ്ങൾക്കു സർക്കാരിന്റെ അനുമതി തേടേണ്ട കാര്യമില്ല.

ആഗോളരംഗത്തെ മുൻനിര കമ്പനിയായി മാറാൻ ശേഷിയുള്ള പൊതുമേഖലാസംരംഭങ്ങളെയാണു നവരത്ന പദവിയിലേക്ക് ഉയർത്തുന്നത്. കൊച്ചിൻ ഷിപ്‌യാഡ് ഇപ്പോൾത്തന്നെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ്.

വിദേശത്തുനിന്നുള്ള ഒട്ടേറെ ഓർഡറുകൾ കമ്പനിക്കു ലഭിക്കുന്നു. കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 287.18 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. പ്രവർത്തന വരുമാനം 36.7% ഉയർന്ന് 1,757.65 കോടി രൂപയിലെത്തി.

X
Top