നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

യുഎസിലെ കൊക്ക കോളയിൽ കരിമ്പിൽനിന്നുള്ള പഞ്ചസാര ഉപയോഗിക്കാമെന്ന് കമ്പനി

യു.എസ്സില്‍ വില്‍പ്പന നടത്തുന്ന കോക്കില്‍ കരിമ്പില്‍നിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള. നേരത്തെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ടാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രാൻഡിനോടുള്ള ട്രംപിന്റെ താത്പര്യത്തെ തങ്ങള്‍ വിലമതിക്കുന്നുവെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി ട്രംപ് അറിയിച്ചത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അന്ന് ട്രംപ് കുറിച്ചു.

എന്നാല്‍, ഈ വിഷയത്തില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് കൊക്ക കോളയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണമുണ്ടാകുന്നത്. കൊക്ക കോളയ്ക്ക് മധുരം ലഭിക്കുന്നതിനായി ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് ആണ് ഇത്രയുംനാള്‍ കമ്പനി ഉപയോഗിച്ചിരുന്നത്. ഇത് അമിതവണ്ണം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആക്ഷേപമുണ്ട്.

കരിമ്പില്‍നിന്നുള്ള പഞ്ചസാര ആരോഗ്യത്തിന് നല്ലതാണോ?
ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്നുള്ള സൂക്രോസ് ആണ് അടിസ്ഥാനപരമായി കരിമ്പില്‍നിന്നുള്ള പഞ്ചസാര എന്നത്. ഇതില്‍, കലോറിയും കാർബോഹൈഡ്രേറ്റുമല്ലാതെ മറ്റ് പോഷകങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്. അതിനാല്‍, മിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കരിമ്പിൻ പഞ്ചസാര ഉള്‍പ്പെയുള്ള എല്ലാ പഞ്ചസാരയുടേയും അളവ് സ്ത്രീകള്‍ക്ക് പ്രതിദിനം 6 ടീസ്പൂണ്‍, പുരുഷന്മാർക്ക് 9 ടീസ്പൂണ്‍ എന്നിങ്ങനെ പരിമിതപ്പെടുത്താൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നേരത്തെ നിർദേശം നല്‍കിയിരുന്നു.

X
Top