8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കൊക്ക-കോള ഇന്ത്യയ്ക്ക് 3,121 കോടിയുടെ വരുമാനം

ഡൽഹി: ബിവറേജസ് പ്രമുഖരായ കൊക്ക-കോള ഇന്ത്യയുടെ 2022 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 35.85 ശതമാനം വർധിച്ച് 3,121.29 കോടി രൂപയായപ്പോൾ അറ്റാദായം 3.82 ശതമാനം ഉയർന്ന് 460.35 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 443.38 കോടി രൂപയായിരുന്നു.

പ്രസ്തുത കാലയളവിൽ കൊക്കകോള ഇന്ത്യയുടെ മൊത്തം വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 2,355.10 കോടിയിൽ നിന്ന് 35.54 ശതമാനം ഉയർന്ന് 3,192 കോടി രൂപയായതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ ഫയലിംഗ് കാണിക്കുന്നു. കൂടാതെ 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ അതിന്റെ മറ്റ് വരുമാനം 70.88 കോടി രൂപയായി.

അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് പാനീയ പ്രമുഖരായ കൊക്കകോള കമ്പനിയുടെ ഒരു വിഭാഗമാണ് കൊക്ക കോള ഇന്ത്യ. ഇന്ത്യൻ വിപണിയിൽ കമ്പനി കൊക്ക കോള, തംസ് അപ്പ്, ലിംക, സ്പ്രൈറ്റ്, മാസ, മിനിറ്റ് മെയ്ഡ് എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾ വിൽക്കുന്നു. കൊക്കകോള കമ്പനിയുടെ മുൻനിര വിപണികളിലൊന്നാണ് ഇന്ത്യ.

X
Top