ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

കോൾ ഇന്ത്യയുടെ ലാഭത്തിൽ വൻ വർദ്ധന

ന്യൂഡൽഹി: കൽക്കരി ഖനന പ്രമുഖരായ കോൾ ഇന്ത്യയുടെ മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 4,586.78 കോടി രൂപയിൽ നിന്ന് 45.91 ശതമാനം ഉയർന്ന് 6,692.94 കോടി രൂപയായി. വിശകലന വിദഗ്ദ്ധരുടെ പ്രവചനത്തെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. സമാനമായി, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.49 ശതമാനം വർധിച്ച് 3,2706.77 കോടി രൂപയായി. മുൻവർഷത്തിൽ ഇത് 26,700.14 കോടി രൂപയായിരുന്നു.
കമ്പനിയുടെ ഡയറക്ടർ ബോർഡ് ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഒരു ഓഹരിക്ക് 3 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു.
2021 മാർച്ച് പാദത്തിൽ 203.42 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിച്ചപ്പോൾ കഴിഞ്ഞ പാദത്തിൽ തങ്ങൾ 209 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിച്ചതായി കമ്പനി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന- ശുദ്ധീകരണ കോർപ്പറേഷനാണ് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ).

X
Top