ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ

കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തില് നിര്ണായക ചുവടുവെയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്ഐ).

കേരളീയരുടെ ഇഷ്ടമത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂര്ണ ശ്രേണീകരണമെന്ന അപൂര്വനേട്ടമാണ് സിഎംഎഫ്ആര്ഐയിലെ ശാസ്ത്രജ്ഞര് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലാദ്യമായാണ് ഒരു കടല് മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യന് സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന് സിഎംഎഫ്ആര്ഐ ഡയറക്ടര് ഡോ.എ ഗോപാലകൃഷ്ണന് പറഞ്ഞു.

മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ജനിതകരഹസ്യം. അവയുടെ പൂര്ണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാനാകും.

ഇത് മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതല് എളുപ്പമാക്കും.

X
Top