Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സൊമാറ്റോ ഓഹരി വില ഉയരുമെന്ന്‌ സിഎല്‍എസ്‌എ

ഹരി വിപണി ലാഭമെടുപ്പിന്‌ വിധേയമായ ഇന്ന്‌ സൊമാറ്റോ വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. രാജ്യാന്തര ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ സൊമാറ്റോയില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തിയതാണ്‌ ഓഹരി വിലയുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌.

ഇന്നലെ 124.50 രൂപയില്‍ ക്ലോസ്‌ ചെയ്‌ത സൊമാറ്റോയുടെ ഓഹരി വില ഇന്ന്‌ 128.35 രൂപ വരെ ഉയര്‍ന്നു. 2023 ഡിസംബര്‍ 20ന്‌ രേഖപ്പെടുത്തി. 131 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 106 ശതമാനമാണ്‌ സൊമാറ്റോ ഉയര്‍ന്നത്‌. കമ്പനി ലാഭക്ഷമത കൈവരിച്ചത്‌ ഓഹരിയുടെ പ്രകടനത്തെ തുണച്ചു.

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ 33 ശതമാനം ഉയര്‍ത്തിയത്‌ വഴി ഡെലിവറി ചാര്‍ജുകള്‍ക്ക്‌ ജിഎസ്‌ടി ഏര്‍പ്പെടുത്തിയത്‌ മൂലമുള്ള നികുതി ബാധ്യത തട്ടിക്കിഴിക്കാന്‍ കഴിയുമെന്ന്‌ സിഎല്‍എസ്‌എ വിലയിരുത്തുന്നു.

സൊമാറ്റോ വാങ്ങാന്‍ ശുപാര്‍ശ ചെയ്യുന്ന സിഎല്‍എസ്‌എ 168 രൂപയിലേക്ക്‌ ഈ ഓഹരി ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ വിലയിരുത്തുന്നു.

2023 ഓഗസ്റ്റിലാണ്‌ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ രണ്ട്‌ രൂപ ഏര്‍പ്പെടുത്തിയത്‌. പിന്നീട്‌ ഇത്‌ മൂന്ന്‌ രൂപയായും ജനുവരി ഒന്നിന്‌ നാല്‌ രൂപയായും ഉയര്‍ത്തി.

ഡിസംബര്‍ 31ന്‌ പ്ലാറ്റ്‌ഫോം ഫീ താല്‍ക്കാലികമായി 9 രൂപയായി ഉയര്‍ത്തിയിരുന്നു. ലാഭക്ഷമത ഉയര്‍ത്താനുള്ള വിവിധ നടപടികളാണ്‌ സൊമാറ്റോ ഇപ്പോള്‍ കൈകൊള്ളുന്നത്‌.

കഴിഞ്ഞ രണ്ട്‌ ത്രൈമാസങ്ങളിലായി സൊമാറ്റോ ലാഭം രേഖപ്പെടുത്തിയിരുന്നു.

X
Top