തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സെബി മുൻ അധ്യക്ഷ ബുച്ചിന് ക്ലീൻ ചിറ്റ്

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് ക്ലീൻ ചിറ്റ് നൽകി ലോക്പാൽ.

അമേരിക്കൻ ഗവേഷണസ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്‍റെ കണ്ടെത്തൽ കഴമ്പില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് ബുച്ചിനെതിരായ അഴിമതി ആരോപണങ്ങൾ ലോക്പാൽ തള്ളിയത്. ബുച്ച് സെബി ചെയർപേഴ്സണ്‍ ആയിരുന്ന സമയത്ത് അവരുടെമേൽ ആരോപിച്ച അഴിമതിക്കു തെളിവില്ലെന്നും ലോക്പാൽ ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിന് ഗുണം ചെയ്യുന്ന തരത്തിൽ ഓഹരി വിപണിയിൽ വൻ കൃത്രിമത്വം കാണിച്ചുവെന്നാണ് ഹിൻഡൻബർഗ് ബുച്ചിനെതിരേ ഉന്നയിച്ച ആരോപണം. കൂടാതെ അദാനിയുടെ ഷെൽ കന്പനിയിൽ ബുച്ചിനും അവരുടെ ഭർത്താവിനും ഓഹരികളുണ്ടെന്ന ആരോപണവും ഹിൻഡൻബർഗ് ഉന്നയിച്ചിരുന്നു.

എന്നാൽ ഇവയെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി പരാതികൾ തീർപ്പാക്കുന്നതായി ലോക്പാൽ അധ്യക്ഷൻ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ആറംഗ ബെഞ്ച് ഇന്നലെ ഉത്തരവിട്ടു. തൃണമൂൽ കോണ്‍ഗ്രസ് അംഗവും ലോക്സഭ എംപിയുമായ മഹുവ മൊയ്ത്ര അടക്കമുള്ളവരാണ് ബുച്ചിനെതിരേ ലോക്പാലിനെ സമീപിച്ചത്.

ഹിൻഡൻബർഗിന്‍റെ ആരോപണത്തിനെതിരേ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടും കേന്ദ്രസർക്കാരോ സെബിയോ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. വിഷയം തള്ളിക്കളയുന്ന നിലപാടായിരുന്നു അദാനി ഗ്രൂപ്പ് സ്വീകരിച്ചത്.

തുടർന്ന് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ബുച്ച് സെബി അധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ബുച്ചിനെതിരേ ഹിൻഡൻബർഗ് ആരോപണങ്ങളുമായി രംഗത്തുവന്നത്. പാർലമെന്‍റ് സമ്മേളനത്തിലടക്കം വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

X
Top