സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവുമായി സിഡ്കോ

തിരുവനന്തപുരം: 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവുമായി പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ. കഴിഞ്ഞ 15 വർഷത്തിനിടെ ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ആദ്യമായി സിഡ്കോ 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം നേടി.

കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കുന്നതിനും സിഡ്കോക്ക് സാധിച്ചു.

2023 -24 സാന്പത്തിക വർഷത്തിൽ 253 കോടി രൂപയുടെ വിറ്റുവരവും നാലു കോടി രൂപയുടെ പ്രവർത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്കോയുടെ ചുമതല വഹിക്കുന്ന സന്തോഷ് കോശി തോമസ് അറിയിച്ചു.

മുടങ്ങിക്കിടന്നിരുന്ന നാലു സാന്പത്തിക വർഷത്തെ ഓഡിറ്റിംഗ് പൂർത്തിയാക്കാനും അതിനുശേഷമുള്ള ഒരു വർഷത്തെ അക്കൗണ്ടിംഗ് പൂർത്തിയാക്കി ബോർഡിന്‍റെ അംഗീകാരം നേടാനും കഴിഞ്ഞ 20 മാസക്കാലയളവിനുള്ളിൽ സിഡ്കോക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിൽ സിഡ്കോ ഉറപ്പാക്കിയ നേട്ടങ്ങൾ ഏറെയാണ്. വിവിധ ഡിവിഷനുകളുടെ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന്‍റെ കരട് പ്രൊപ്പോസൽ തയാറാക്കി.

ഇതോടൊപ്പം 5.3 കോടി രൂപയോളം ഗ്രാറ്റുവിറ്റി കുടിശിക തീർക്കുകയും 2022 മേയ് മുതൽ പിഎഫ് മുടക്കം കൂടാതെ അടയ്ക്കുകയും ചെയ്യുന്നുണ്ട്.

വിരമിച്ച ജീവനക്കാരുടെ കുടിശിക മുൻഗണനാക്രമത്തിൽ തീർത്തുവരുന്ന സിഡ്കോ 2023-24 സാമ്പത്തിക വർഷത്തെ മുഴുവൻ കുടിശികയും കൊടുത്തു തീർക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

വ്യവസായ മന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന നിരന്തരമായുള്ള അവലോക പ്രവർത്തനങ്ങൾ സിഡ്കോയുടെ വളർച്ചയിൽ ഏറെ ഗുണപരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

X
Top