തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വായ്പാ വിതരണത്തിന് പുതിയ വാണിജ്യ റാങ്കിംഗുമായി സിബിൽ

കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളർത്താൻ ബാങ്കുകളെയും വായ്പ സ്ഥാപനങ്ങളെയും കൂടുതലായി പിന്തുണക്കാൻ ട്രാൻസ് യൂണിയൻ സിബില്‍ ക്രെഡിറ്റിവേഷൻ സിബില്‍ കൊമേഴ്‌സ്യല്‍ റാങ്കെന്ന (സി.വി.സി.എം.ആർ) പുതിയ അവലോകന മാതൃക അവതരിപ്പിച്ചു.

വാണിജ്യ വായ്പ മേഖലയില്‍ കൂടുതല്‍ കൃത്യതയുള്ളതും കൂടുതല്‍ ഉത്തരവാദിത്തമേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനിത് സഹായകമാകും.

വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ച ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയും. സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കണ്ടെത്താനും സഹായിക്കും.

റാങ്കിംഗിന് യോഗ്യമായ ബിസിനസുകളുടെ എണ്ണം 12 ശതമാനം വർദ്ധിപ്പിക്കുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കള്‍ക്കു പ്രിയങ്കരമായ റാങ്ക് സ്‌കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.

വായ്പാ വിതരണത്തിന് വിശ്വാസമുള്ള പങ്കാളി
വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ട്രാൻസ് യൂണിയൻ സിബില്‍ നിലകൊള്ളുന്നത്. 2017ല്‍ അവതരിപ്പിച്ച സി.എം.ആർ വാണിജ്യ വായ്പാ നഷ്ടസാധ്യതകള്‍ വിശകലനം ചെയ്യുന്നതില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്.

ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സി.എം.ആർ റാങ്കിംഗ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാൻസ് യൂണിയൻ സിബില്‍ സിവി സിഎംആർ അവതരിപ്പിക്കുന്നത്.

X
Top