റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്

സിയാലിന് 1000 കോടി രൂപയുടെ വരുമാനം

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം (സിയാൽ/CIAL) കഴിഞ്ഞ സാമ്പത്തിക വർഷം(Financial Year) നേടിയ വരുമാനം 1000 കോടി രൂപ. 2023–24 വർഷത്തിൽ ആകെ 1,014 കോടിയുടെ വരുമാനമാണ് സിയാൽ നേടിയത്.

412.58 കോടിയാണ് അറ്റാദായം(Net Revenue). മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടിയായിരുന്നു സിയാലിന്റെ ആകെ വരുമാനം.

2023-24-ൽ 31.6 ശതമാനമാണ് വരുമാനം വർധിച്ചത്. നികുതിക്ക് മുമ്പുള്ള ലാഭം 552.37 കോടിയാണ്. നികുതി കിഴിച്ച് 412.58 കോടിയും.

മുൻവർഷം ഇത് 267.17 കോടിയായിരുന്നു. 54.4% വർധന. വ്യോമയാന മേഖലയിലെ വളർച്ച ഉൾക്കൊള്ളാൻ വരുംവർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് സിയാൽ നടപ്പിലാക്കുന്നത്.

560 കോടി രൂപ ചെലവിട്ടു നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനം, 152 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കൊമേഴ്‌സ്യൽ സോൺ നിർമാണം എന്നിവ ഇതിൽ പ്രധാനമാണ്. ആഭ്യന്തര ടെർമിനൽ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

X
Top