Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

മികച്ച വളര്‍ച്ചയുമായി ചൈനയുടെ സേവന മേഖല

ബീജിംഗ്: ചൈനയുടെ സേവന മേഖല കഴിഞ്ഞ ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര ഡിമാന്‍ഡിലെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ഇത്.

പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) മുന്‍ മാസത്തെ 51.5 ല്‍ നിന്ന് ഡിസംബറില്‍ 52.2 ആയി ഉയര്‍ന്നു. എന്നിരുന്നാലും, വിദേശത്ത് നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. ഇത് ചൈനയുടെ കൂടുതല്‍ വ്യാപാര വെല്ലുവിളികളെയാണ് പ്രതിഫലിപ്പിക്കുന്നത്.

കെയ്‌സിന്‍, എസ് ആന്റ് പി ഗ്ലോബല്‍ എന്നിവര്‍ പറയുന്നതനുസരിച്ച്, ആഭ്യന്തര ഡിമാന്‍ഡിലെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് 2024 മെയ് ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ഇത്. ഉല്‍പ്പാദനേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ 52.2 ആയി ഉയര്‍ന്നു. നവംബറില്‍ ഇത് 50.0 ആയിരുന്നു.

2023 ഓഗസ്റ്റിന് ശേഷം ആദ്യമായി വിദേശത്ത് നിന്നുള്ള പുതിയ ബിസിനസ്സ് വരവ് കുറഞ്ഞു. നാല് മാസത്തിനുള്ളില്‍ ആദ്യമായി കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറച്ചു. ചെലവ് സമ്മര്‍ദ്ദങ്ങളാണ് ഈ തീരുമാനത്തിന് കാരണമായത്. ഇന്‍പുട്ട് മെറ്റീരിയലുകളുടെ വിലയും കൂലിയും കൂടിയത് തിരിച്ചടിയായി.

മന്ദഗതിയിലുള്ള ഉപഭോഗം, ദുര്‍ബലമായ നിക്ഷേപം, രൂക്ഷമായ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി എന്നിവയാല്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ ശക്തമായ മേഖലയായ കയറ്റുമതി പോലും ഭീഷണിയിലാണ്.

ചൈനീസ് ഇറക്കുമതിക്ക് 60 ശതമാനത്തിലധികം തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും തിരിച്ചടിയായി.

X
Top