തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ചൈനയും ഇന്ത്യയും ലോക വളര്‍ച്ചാ സ്രോതസ്സ് -ഐഎംഎഫ്

ന്യൂയോര്‍ക്ക്: ആഗോള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). മൊത്തം ലോക വളര്‍ച്ചയുടെ 22.6% ചൈന,പ്രതിനിധീകരിക്കുമ്പോള്‍ ഇന്ത്യയുടെ പങ്ക് 12.9 ശതമാനവും അമേരിക്കയുടേത് 11.3 ശതമാനവുമാകും.കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഐഎംഎഫ് ഇക്കാര്യം പറഞ്ഞത്.

അടുത്ത അഞ്ച് വര്‍ഷത്തില്‍ ചൈന ആയിരിക്കും ആഗോള വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന ചെയ്യുക. മാത്രല്ല ചൈനീസ് വിഹിതം യുഎസിനേക്കാള്‍ ഇരട്ടിയാകും. മൊത്തത്തില്‍ ആഗോള വളര്‍ച്ചയുടെ 75% ചൈന,ഇന്ത്യ,യുഎസ്.ഇന്തോനേഷ്യ തുടങ്ങി 20 രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

ബ്രിക്ക് എന്നറിയപ്പെടുന്ന ബ്രസില്‍,റഷ്യ,ഇന്ത്യ,ചൈന രാഷ്ട്രങ്ങളുടേതാകും 2028 ഓടെ 40 ശതമാനം വിഹിതവും. ഗ്രൂപ്പില്‍ അംഗമായ ദക്ഷിണാഫ്രിക്കയുടെ പങ്ക് നിസ്സാരമാണ്.പലിശനിരക്ക് വര്‍ദ്ധനവിന് ശമനമുണ്ടാകുന്നതിനാല്‍ അടുത്ത അര ദശകത്തിനുള്ളില്‍ ലോക സമ്പദ് വ്യവസ്ഥ ഏകദേശം 3 ശതമാനം വികസിക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

എന്നാല്‍ അഞ്ച് വര്‍ഷത്തെ വളര്‍ച്ച മൂന്ന് ദശാബ്ദത്തിലെ താഴ്ചയിലൊതുങ്ങും.

X
Top