ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ വര്‍ദ്ധിപ്പിക്കാന്‍ ചൈന

ബീജിംഗ്: ചൈനീസ് റിഫൈനറികള്‍ സൗദി ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുറയ്ക്കുന്നു. കുറഞ്ഞ വിലയുള്ള റഷ്യന്‍ യുറല്‍സ് എണ്ണ കൂടുതല്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് നീക്കം. ലണ്ടന്‍ ആസ്ഥാനമായുള്ള എനര്‍ജി ആസ്‌പെക്റ്റ്‌സ് ലിമിറ്റഡിന്റെ അഭിപ്രായത്തില്‍, യൂറല്‍സ് ക്രൂഡില്‍ ചൈനയുടെ താല്‍പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞവിലയാണ് കാരണം.

സൗദി അരാംകോ സെപ്റ്റംബറില്‍ ചൈനയിലേക്ക് 43 ദശലക്ഷം ബാരല്‍ ക്രൂഡാണ് കയറ്റുമതി ചെയ്യുക. കഴിഞ്ഞ മാസം ഇത് 51 ദശലക്ഷമായിരുന്നു. മാത്രമല്ല, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്നുള്ള ഇറക്കുമതി പ്രതിമാസ ശരാശരിയായ 45 ദശലക്ഷം ബാരലിനേക്കാള്‍ താഴെയാണ്.

റഷ്യയില്‍ നിന്നുള്ള തങ്ങളുടെ ഇറക്കുമതി നിയമാനുസൃതമാണെന്നാണ് ചൈനീസ് വാദം. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ അവര്‍ തള്ളികളയുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ്, പക്ഷെ ചൈനയ്‌ക്കെതിരെ അത്തരമൊരു നീക്കത്തിന് തയ്യാറായിട്ടില്ല.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഈ സമീപനത്തെ അപലപിച്ചു. ‘ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല.’ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ആശ്രിതത്വം കുത്തനെ വളരുകയാണ്. 2020 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ഇറക്കുമതിയുടെ 1.7 ശതമാനമായിരുന്ന സ്ഥാനത്ത് 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ഇറക്കുമതി 35.1 ശതമാനമായി. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏറിയ പങ്കും റഷ്യയില്‍ നിന്നായി.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തുന്നത് സാമ്പത്തികമെന്നതിനേക്കാള്‍ രാഷ്ട്രീയമായി ഇന്ത്യയ്ക്ക് പ്രഹരമാകുമെന്ന് രഘുറാം രാജനെപ്പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത്തരമൊരു നീക്കം യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിന് തുല്യമാകും.

X
Top