എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

ഇന്ത്യയ്ക്ക് ചൈനയുടെ ഉറപ്പ്, അപൂര്‍വ ധാതുക്കള്‍, വളങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവ നല്‍കും

മുംബൈ: അപൂര്‍വ ധാതുക്കള്‍, വളങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവ നല്‍കുമെന്ന് ചൈന ഇന്ത്യയ്ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനം. വാങ് ലീ തിങ്കളാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

സാമ്പത്തിക, വ്യാപാര വിഷയങ്ങള്‍, തീര്‍ത്ഥാടനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, നദി ഡാറ്റ പങ്കിടല്‍, അതിര്‍ത്തി വ്യാപാരം, കണക്റ്റിവിറ്റി, ഉഭയകക്ഷി വിനിമയങ്ങള്‍ എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് തിങ്കളാഴ്ച വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു.

വാഷിങ്ടണുമായുള്ള വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രനേതൃത്വം. ഇതിന്റെ ഭാഗമായി കൂടുതല്‍ യൂറിയ ചൈന ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഇരുരാജ്യങ്ങളുടേയും ഇല്‌ക്ട്രോണിക് കമ്പനികള്‍ കൈകോര്‍ക്കാനുള്ള സാധ്യതയുമേറി. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പിസിബി), ഡിസ്പ്ലേ മൊഡ്യൂളുകള്‍, ക്യാമറ സബ്-അസംബ്ലികള്‍, ബാറ്ററികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ഇത്തരം പങ്കാളിത്തങ്ങള്‍ അനിവാര്യമാണ്.

അപൂര്‍വ എര്‍ത്ത് മൂലകങ്ങളുടെയും അനുബന്ധ കാന്തങ്ങളുടെയും വളങ്ങളുടേയും കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. നിയന്ത്രണങ്ങള്‍ ആഭ്യന്തര ഓട്ടോ, വൈറ്റ് ഗുഡ്സ് മേഖലകളെ ബാധിച്ചിരുന്നു.

ഓട്ടോമൊബൈല്‍, വീട്ടുപകരണങ്ങള്‍, ക്ലീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങളുടെ ആഗോള സംസ്‌കരണ ശേഷിയുടെ 90 ശതമാനത്തിലധികവും ചൈനയാണ് നിയന്ത്രിക്കുന്നത്.ഇലക്ട്രിക് മോട്ടോറുകള്‍, ബ്രേക്കിംഗ് സിസ്റ്റങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മിസൈല്‍ സാങ്കേതികവിദ്യ എന്നിവയില്‍ അത്യാവശ്യമായ സമരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം എന്നിവ നിര്‍ണായക ഈ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, ഇന്ത്യയിലേക്കുള്ള ഡൈ-അമോണിയം ഫോസ്ഫേറ്റ് (DAP) വളം കയറ്റുമതി നിര്‍ത്തിവച്ച ചൈനീസ് നടപടി ഖാരിഫ് സീസണ്‍ വിതരണത്തെ ബാധിച്ചു.

X
Top