ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈന

ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്കുള്ള അപൂര്‍വ്വ ഭൗമ കാന്ത കയറ്റുമതി ചൈന പുന:രാരംഭിച്ചു. ഹിറ്റാച്ചി, കോണ്ടിനെന്റല്‍, ജയ് ഉഷിന്‍, ഡിഇ ഡയമണ്ട്‌സ് എന്നീ കമ്പനികള്‍ക്കാണ് ചൈന ഇവ ലഭ്യമാക്കുക. കര്‍ശനമായ വ്യവസ്ഥകളോടെയായിരിക്കും കയറ്റുമതി.

അമേരിക്കയ്ക്ക് ഇവ നല്‍കരുതെന്നും സൈനികാവശ്യങ്ങള്‍ക്കുപയോഗിക്കരുതെന്നും ചൈന ചട്ടംകെട്ടുന്നു. നിബന്ധനകള്‍ ഇന്ത്യന്‍ കമ്പനികള്‍ അംഗീകരിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള നയതന്ത്ര കൂടിക്കാഴ്ചയെ തുടര്‍ന്നാണ്  പുരോഗതി.

വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ ചൈന തയ്യാറായി. 50 ഓളം ഇന്ത്യന്‍ കമ്പനികളാണ് കാന്തങ്ങള്‍ക്കായി ചൈനയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ നാല് കമ്പനികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇറക്കുമതി അനുമതി. ഇവയ്ക്ക് ചൈന കാന്തങ്ങള്‍ ലഭ്യമാക്കുന്ന കാര്യം വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്,  എയ്റോസ്പേസ്, പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് അനിവാര്യമാണ് ഈ കാന്തങ്ങള്‍.

X
Top