പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

സഞ്ജയ് മല്‍ഹോത്രയ്ക്ക് മുന്നില്‍ വെല്ലുവിളി കാലം

മുംബൈ: പലിശ കുറയാൻ സാഹചര്യമൊരുങ്ങുംകൊച്ചി: സാമ്ബത്തിക മേഖലയിലെ മെല്ലെപ്പോക്കും അപകടകരമായി ഉയരുന്ന നാണയപ്പെരുപ്പവും നേരിടുകയാണ് റിസർവ് ബാങ്ക് ഗവർണറായി ചുമതല ഏറ്റെടുക്കുന്ന സഞ്ജയ് മല്‍ഹോത്രയുടെ മുന്നിലെ പ്രധാന വെല്ലുവിളി.

ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ ജി.ഡി.പി വളർച്ച 5.4 ശതമാനമായി താഴ്ന്നതിനൊപ്പം ഒക്ടോബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയർന്നതാണ് റിസർവ് ബാങ്കിനെ മുള്‍മുനയിലാക്കുന്നത്.

പലിശ നിരക്ക് ഉയർന്ന തലത്തില്‍ തുടരുന്നതാണ് ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമനും പീയുഷ് ഗോയലും പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

എങ്കിലും നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് ഡിസംബർ ആദ്യവാരം നടന്ന ധന അവലോകന നയത്തിലും പലിശ നിരക്ക് കുറയ്ക്കാൻ നിലവിലെ ഗവർണറായ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ നയരൂപീകരണ സമിതി തയ്യാറായില്ല.

ശക്തികാന്ത ദാസിന് ഒരവസരം കൂടി ലഭിക്കുന്നതിന് തടസമായതും ഈ നിലപാടാണെന്നും വിലയിരുത്തുന്നു.

നീണ്ട 33 വർഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളില്‍ വിവിധ പദവികള്‍ വഹിച്ച സഞ്‌ജയ് മല്‍ഹാേത്രയെ ഒരു കരിയർ ബ്യൂറോക്രാറ്റായാണ് വിലയിരുത്തുന്നത്.

ഉൗർജ, ധനകാര്യ, വ്യവസായ, നികുതി മേഖലകളില്‍ പ്രവർത്തന പരിചയമുള്ള മല്‍ഹോത്ര സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നല്‍കുന്നതിന് പുതിയ മാർഗങ്ങള്‍ തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top