ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

വാഹന ഉത്പാദന രംഗത്ത് വെല്ലുവിളിയേറുന്നു

കൊച്ചി: അപൂർവ ഭൗമ ധാതുക്കളുടെ വിപണനത്തിന് ചൈന കടുത്ത നിയന്തണങ്ങള്‍ ഏർപ്പെടുത്തിയതോടെ ഇന്ത്യയുടെ വാഹന നിർമ്മാണ മേഖല അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നു. ചൈനയുടെ നിലപാട് രാജ്യത്തെ വാഹന നിർമ്മാണ മേഖലയില്‍ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എം.ജി ഹെക്‌ടർ, ഹ്യുണ്ടായ്, ഹാേണ്ട, ടൊയോട്ട കിർലോസ്‌കർ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികള്‍ പുതിയ സാഹചര്യത്തില്‍ ഉത്പാദനത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്.

വൈദ്യുതി വാഹനങ്ങളുടെ പുതിയ വിപണനോദ്ഘാടനത്തെ റെയർ എർത്ത് മൂലകങ്ങളുടെ ലഭ്യത പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തില്‍ പ്രധാന ഘടകമായ മാഗ്‌നെറ്റ് സിങ്കോർണസ് മോട്ടോർസ് ലഭ്യത കുറയാൻ ചൈനയുടെ നടപടി കാരണമാകും. ഹൈബ്രിഡ് വാഹന നിർമ്മാണ മേഖലയെയും റെയർ എർത്ത് മൂലകങ്ങളുടെ ദൗർലഭ്യം പ്രതികൂലമായി ബാധിക്കും.

ഉത്പാദനം വൈകും
അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണം വൈദ്യുതി വാഹനങ്ങളുടെ ഉത്പാദന കാലയളവില്‍ രണ്ട് മാസം വരെ കുറവുണ്ടാക്കിയേക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ആവശ്യമായ അപൂർവ ധാതുക്കളില്‍ 80 ശതമാനവും ഇന്ത്യ ചൈനയില്‍ നിന്നാണ് ഇറക്കുമതി നടത്തിയത്. കഴിഞ്ഞ വർഷം 540 ടണ്‍ ധാതുക്കളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

അപൂർവ ധാതുക്കള്‍ക്ക് പ്രിയമേറുന്നു
ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ഇന്ത്യയില്‍ ധാതു സംസ്കരണ ലൈസൻസിന് അപേക്ഷിക്കുന്ന കമ്പനികളുടെ എണ്ണം കുത്തനെ കൂടുന്നു.

തിരിച്ചടി നേരിടുന്ന കമ്പനികള്‍
ടാറ്റ മോട്ടോർസ്
മാരുതി സുസുക്കി
ടി.വി.എസ് മോട്ടോർ
യൂനോ മുണ്ടോ

X
Top