പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ചെയർമാന്റെ അപ്രതീക്ഷിത രാജി: വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 48 കോടി ഓഹരികൾ

ചെയർമാൻ അതാനു ചക്രവർത്തിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 48 കോടി ഓഹരികൾ. 47.67 ശതമാനമായിരുന്ന വിദേശ നിക്ഷേപ വിഹിതം അതോടെ 44.05 ശതമാനമായി. മൂന്ന് പാദങ്ങളിലായി വിദേശികൾ ഓഹരികൾ വിറ്റൊഴിയുകയാണ്.

വിറ്റൊഴിയൽ മൂലം മൂന്ന് മാസത്തിനിടെ ഓഹരി വിലയിൽ 26 ശതമാനമാണ് ഇടിവുണ്ടായത്. ചെയർമാൻ രാജിവെച്ചതിനെ തുടർന്ന് മൂന്നു ദിവസത്തിനിടെ മാത്രം 1.51 ലക്ഷം കോടി രൂപ (16.3 ബില്യൺ ഡോളർ)യുടെ വിപണിമൂല്യമാണ് ബാങ്കിന് നഷ്ടമായത്.

വിദേശ നിക്ഷേപകർ പിൻവാങ്ങിയപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിഹിതം 26.66 ശതമാനത്തിൽനിന്ന് 29.54 ശതമാനമായി ഉയർത്തുകയും ചെയ്തു.
ബാങ്കിന്റെ ചില നടപടികൾ ധാർമികതയ്ക്ക ചേരാത്തതാണെന്ന ആരോപണമുന്നയിച്ചാണ് ചെയർമാൻ രാജിവെച്ചത്.

രണ്ട് വർഷമായ ബാങ്കിന്റെ സമീപനങ്ങളിൽ അതൃപ്തനായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതേ തുടർന്ന് സെബി അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ബാങ്കിന്റെ പ്രവർത്തനത്തിലോ നടത്തിപ്പിലോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് നേരിട്ടത് താത്കാലികമായ ഭരണ പ്രശ്‌നങ്ങൾ മാത്രമാണെന്നും നിലവിലെ ഓഹരി വില ആകർഷകമാണെന്നും ജെഫ്രീസിലെ അനലിസ്റ്റുകൾ വിലയിരുത്തുന്നു. 1,240 രൂപയാണ് ഇവർ നൽകുന്ന ലക്ഷ്യവില.

അനുകൂല ഘടകങ്ങൾ
എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിലൂടെ പ്രവർത്തന ക്ഷമത വർധിപ്പിക്കാനാകും. ക്രോസ്-സെല്ലിംഗ് സാധ്യതകളും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകും. ബാങ്കിന്റെ ആസ്തി ഗുണനിലവാരവും വളർച്ചാ നിരക്കും ഇപ്പോഴും ശക്തമായി തുടരുന്നു.

116% ലിക്വിഡിറ്റി കവറേജ് റേഷ്യോ ബാങ്കിന്റെ ബാലൻസ് ഷീറ്റ് സുരക്ഷിതമാണെന്നതിന്റെ സൂചനയാണ്.

വെല്ലുവിളി
പുതിയ ചെയർമാന്റെ നിയമനം, സിഇഒയുടെ കാലാവധി നീട്ടൽ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുന്നത് വരെ ഓഹരി വിപണിയിൽ സമ്മർദം തുടർന്നേക്കാം. അതോടൊപ്പം വിപണി നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫണ്ടിംഗ് ചെലവുകൾ ഉയരുന്നത് ലാഭക്ഷമതയെ ബാധിക്കാനുമിടയുണ്ട്.

സമീപകാലത്തുണ്ടായ ഭരണപരമായ പ്രതിസന്ധിയാണ് തിരിച്ചടിയായത്. ബാങ്കിന്റെ അടിത്തറ ഭദ്രമാണെന്നും നിലവിലെ വിലയിടിവ് ദീർഘകാല നിക്ഷേപകർക്ക് ഗുണകരമായേക്കാമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. ബോർഡ് അംഗങ്ങളുടെ നിയമനത്തിലുടെയും ഭരണപരമായ കാര്യങ്ങളിൽ വ്യക്തതവരുന്നതും ഓഹരി വില തിരിച്ചുപടിക്കാൻ സഹായിക്കും.

X
Top