
ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ സെഞ്ച്വറി എന്‍ക 100 ശതമാനം അഥവാ 10 രൂപ ഓഹരിയ്ക്ക് 10 രൂപ ലാഭവിഹിതത്തിന് ഒരുങ്ങുന്നു. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ലാഭവിഹിതം ശുപാര്‍ശ ചെയ്തു. നാലാംപാദത്തില്‍ 479.79 കോടി രൂപയാണ് കമ്പനി നേടിയ വരുമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 16.88ശതമാനം കുറവ്. അറ്റാദായം 70.78 ശതമാനം കുറഞ്ഞ് 14.51 കോടി രൂപയായി. ഇപിഎസ് 22.72 രൂപയില്‍ നിന്നും 6.64 രൂപയായി താഴുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ക്ലോസിംഗ് സെഷനില്‍ 853.92 കോടി രൂപയുടെ വിപണി മൂല്യം രേഖപ്പെടുത്തിയ സെഞ്ച്വറി എന്‍ക, സ്‌മോള്‍ ക്യാപ് ടെക്‌സ്‌റ്റൈല്‍ കമ്പനിയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണിത്. ഉയര്‍ന്ന നിലവാരമുള്ള നൈലോണ്‍ ടയര്‍ കോര്‍ഡ് ഫാബ്രിക് (എന്‍ടിസിഎഫ്), വസ്ത്ര വ്യവസായത്തില്‍ കൂടുതലും ഉപയോഗിക്കുന്ന നൈലോണ്‍ ഫിലമെന്റ് നൂല്‍ (എന്‍എഫൈ്വ) എന്നിവ നിര്‍മ്മിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ എന്‍എഫൈ്വ നിര്‍മ്മാതാവും എന്‍ടിസിഎഫിന്റെ രണ്ടാമത്തെ വലിയ നിര്‍മ്മാതാവുമാണ്.