അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഏപ്രില്‍-ഒക്ടോബര്‍ ധനകമ്മി 7.58 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 7.58 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 16.61 ലക്ഷം കോടി രൂപയുടെ 45.6 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളിലെ ധനക്കമ്മി 5.47 ലക്ഷം കോടി രൂപയായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 39 ശതമാനം അധികമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

അതേസമയം ഒക്ടോബര്‍ മാസത്തില്‍ മാത്രം 1.38 ലക്ഷം കോടി ധനകമ്മി കേന്ദ്രം രേഖപ്പെടുത്തി. വരുമാനം നിലച്ചതും ചെലവ് വര്‍ധിച്ചതുമാണ് ഒക്ടോബര്‍ മാസത്തെ ധനകമ്മി ഉയര്‍ത്തിയത്. ഒക്ടോബര്‍ മാസ വരുമാനം വെറും 0.7 ശതമാനം മാത്രം വര്‍ധിച്ച് 1.82 ലക്ഷം കോടി രൂപയായപ്പോള്‍ ചെലവ് 59.5 ശതമാനം ഉയര്‍ന്ന് 3.20 ലക്ഷം കോടി രൂപയാവുകയായിരുന്നു.

നികുതി ഇതര വരുമാനത്തിലെ കുറവാണ് മൊത്തം വരുമാനത്തെ ബാധിച്ചത്. ഒക്ടോബര്‍ മാസത്തെ നികുതി ഇതര വരുമാനം 21,179 കോടി രൂപയായി കുറയുകയായിരുന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 46,486 കോടി രൂപയായിരുന്നു.

മൊത്തം നികുതി വരുമാനം 20.8 ശതമാനവും അറ്റ നികുതി വരുമാനം 20.2 ശതമാനവും ഉയര്‍ന്ന് യഥാക്രമം 2.18 ലക്ഷം കോടി രൂപ, 1.59 ലക്ഷം കോടി രൂപ എന്നിങ്ങനെയായി.

X
Top