ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഏപ്രില്‍-ജനുവരി കാലയളവിലെ ധനകമ്മി 11.91 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 67.8 ശതമാനം

ന്യൂഡല്‍ഹി: ഏപ്രില്‍-ജനുവരി കാലയളവിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 11.91 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 16.61 ലക്ഷം കോടി രൂപയുടെ 67.8 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളിലെ ധനക്കമ്മി വര്‍ഷിക ലക്ഷ്യത്തിന്റെ 58.9 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 8.9 ശതമാനം അധികമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 17.55 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

വരുമാനം കുറഞ്ഞതും ചെലവ് വര്‍ധിച്ചതുമാണ് ഏപ്രില്‍-ജനുവരി ധനകമ്മി ഉയര്‍ത്തിയത്. മൊത്തം വരുമാനം 19.76 ലക്ഷം കോടി രൂപയാണ്. ബജറ്റ് ലക്ഷ്യമായ 24.32 ലക്ഷം കോടി രൂപയുടെ 81.3 ശതമാനം.

മുന്‍ സാമ്പത്തികവര്‍ഷത്തില്‍ വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 88.5 ശതമാനമായിരുന്നു. 16.89 ലക്ഷം കോടി രൂപയാണ് ഏപ്രില്‍-ജനുവരി കാലയളവിലെ അറ്റ നികുതി വരുമാനം. ബജറ്റ് ലക്ഷ്യത്തിന്റെ 80.9 ശതമാനം.

2022 സാമ്പത്തികവര്‍ഷത്തില്‍ നികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 87.7 ശതമാനമായിരുന്നു. മൊത്തം ചെലവ്, ഏപ്രില്‍-ജനുവരി കാലയളവില്‍ 31.67 ലക്ഷം കോടി രൂപയായി വളര്‍ന്നു. ബജറ്റ് ലക്ഷ്യത്തിന്റെ 75.7 ശതമാനമാണിത്.

ഓഹരി വിറ്റഴിക്കലിലൂടെ 31,123 കോടി രൂപയാണ് കേന്ദ്രം നേടിയത്. ബജറ്റ് ലക്ഷ്യമായ 50,000 കോടി രൂപയുടെ 62 ശതമാനം. മൂലധന ചെലവ് 5.69 ലക്ഷം കോടി രൂപയായി.

മുന്‍വര്‍ഷത്തില്‍ ഇത് 4.41 ലക്ഷം കോടി രൂപ മാത്രമായിരുന്നു. സര്‍ക്കാറിന്റെ വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 10.05 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.ലക്ഷ്യത്തിന്റെ 86 ശതമാനം ഇതോടെ പൂര്‍ത്തിയായി.

X
Top