എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഏപ്രില്‍-നവംബര്‍ ധനകമ്മി 9.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഏപ്രില്‍-നവംബര്‍ കാലയളവിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 9.78 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 16.61 ലക്ഷം കോടി രൂപയുടെ 58.9 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളിലെ ധനക്കമ്മി വര്‍ഷിക ലക്ഷ്യത്തിന്റെ 46.2 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 12.7 ശതമാനം അധികമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

വരുമാനം കുറഞ്ഞതും ചെലവ് വര്‍ധിച്ചതുമാണ് ഏപ്രില്‍-നവംബര്‍ ധനകമ്മി ഉയര്‍ത്തിയത്. വരുമാനം 14.64 ലക്ഷം കോടി രൂപയായി. മൊത്തം ബജറ്റ് ലക്ഷ്യത്തിന്റെ 64.1 ശതമാനമാണിത്.

തൊട്ടുമുന്‍വര്‍ഷത്തെ വരുമാനം ബജറ്റ് എസ്റ്റിമേറ്റിന്റെ 69.8 ശതമാനമായിരുന്നു. അതേസമയം മൊത്തം ചെലവ് ഏപ്രില്‍ -നവംബര്‍ കാലയളവില്‍ 24.42 ലക്ഷം കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 61.9 ശതമാനം.

തൊട്ടുമുന്‍വര്‍ഷത്തെ ചെലവ് ബജറ്റ് ലക്ഷ്യത്തിന്റെ 59.6 ശതമാനം മാത്രമായിരുന്നു.അറ്റ നികുതി വരുമാനം 12.25 ലക്ഷം കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 63.3 ശതമാനം. തൊട്ടുമുന്‍വര്‍ഷത്തെ നികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 73.5 ശതമാനം.

മൂലധന ചെലവ് 4.47 ലക്ഷം കോടി രൂപയായി. ബജറ്റ് ലക്ഷ്യത്തിന്റെ 59.6 ശതമാനം. മുന്‍വര്‍ഷം മൂലധന ചെലവ് ബജറ്റ് ലക്ഷ്യത്തിന്റെ 49.4 ശതമാനമാണ്.ഓഹരി വിറ്റഴിക്കലിലൂടെ 28399 കോടി രൂപ ലഭ്യമായി.

വാര്‍ഷിക ലക്ഷ്യത്തിന്റെ 44 ശതമാനം.കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 12 ശതമാനമാണ് വിറ്റഴിക്കപ്പെട്ടത്.

X
Top