ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

അഞ്ച് പൊതുമേഖല ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രം

മുംബൈ: കൂടുതല്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെറിയ ശതമാനം ഓഹരികളാണ് വിറ്റൊഴിവാക്കുന്നത്.

ഓഫര്‍ ഫോര്‍ സെയില്‍ വഴിയാകും ഓഹരി വില്പന. 2027 സാമ്പത്തികവര്‍ഷമായിരിക്കും വില്പന നടക്കുകയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘മണികണ്‍ട്രോള്‍’ റിപ്പോര്‍ട്ട് ചെയ്തു.

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ കേന്ദ്രത്തിന് 86.46 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ഓഹരി വിറ്റഴിക്കലിന് വേണ്ടിയുള്ള സാങ്കേതിക സഹായം ലഭ്യമാക്കാനായി ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍മാരെയും മര്‍ച്ചന്റ് ബാങ്കര്‍മാരെയും തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.

ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇങ്ങനെ

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര: 86.46%
  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 96.38%
  • യൂകോ ബാങ്ക്: 95.39%
  • സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ: 93.08%
  • പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്: 98.25%

X
Top