
ന്യൂഡല്‍ഹി: വര്‍ഷാവസാനത്തിന് മുന്‍പ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഓഹരികളുടെ ഭാഗിക വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കും. നിലവില്‍ 59 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇന്‍ഷൂറന്‍സ് ഭീമനില്‍ സര്‍ക്കാറിനുള്ളത്. നിയമപ്രകാരം, ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഓഹരികളുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും പൊതു വിപണിയില്‍ ലിസ്റ്റ് ചെയ്യണം.
പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ( ഐപിഒ) ഇതില്‍ 3.5 ശതമാനം പൂര്‍ത്തിയാക്കി. ബാക്കി 6.5 ശതമാനത്തിന്റെ വില്‍പന 2027 മെയ് മാസത്തോടെ നടത്തേണ്ടതുണ്ട്.
നിലവിലെ ഓഹരി വിലയെ അടിസ്ഥാനമാക്കി ഇഷ്യുചെയ്യുന്ന ഓഹരികളുടെ മൂല്യം 37,000 കോടി രൂപയുടേതാകും. ഐപിഒ വഴി 20,557 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്. 1 മുതല്‍ 1.5 ബില്യണ്‍ യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന വില്‍പ്പനയുടെ ആദ്യ ഭാഗം, അതായത് ഏകദേശം 8,800 മുതല്‍ 13,200 കോടി രൂപ വരെ, ഡിസംബര്‍ അവസാനത്തിന് മുമ്പ് നടന്നേയ്ക്കും.
ഒന്നിലധികം റൗണ്ടുകളിലൂടെയായിരിക്കും വില്‍പന. വിപണിയില്‍ ഓഹരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണിത്. വിലയിടിവ് തടയാനും നിലവിലെ ഓഹരിയുടമകളുടെ താല്‍പര്യം സംരക്ഷിക്കാനും നീക്കം സഹായിക്കും. ഇഷ്യു, ക്വാളിഫൈഡ് ഇന്‍സസ്റ്റിറ്റിയൂഷണല്‍ പ്ലേയ്‌സ്‌മെന്റ് അല്ലെങ്കില്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വേണമോ എന്ന കാര്യം വരും ആഴ്ചകളിലെ റോഡ് ഷോകള്‍ വഴി തീരുമാനിക്കപ്പെടും.
നിലവില്‍ 900.7 രൂപയിലാണ് എല്‍ഐസി ഓഹരിയുള്ളത്. ലിസ്റ്റിംഗ് വിലയായ 949 രൂപയെ അപേക്ഷിച്ച് 5.1 ശതമാനം താഴെ.2027 ഓടെ 10 ശതമാനമെന്ന ആവശ്യകതയ്ക്ക് പുറമെ 2032 മെയ് മാസത്തോടെ പൊതുനിക്ഷേപകരുടെ പങ്കാളിത്തം 25 ശതമാനമാക്കി ഉയര്‍ത്താനും കമ്പനി ബാധ്യസ്ഥമാണ്.






