
ന്യൂഡല്‍ഹി: ഫിന്‍ടെക്ക് കമ്പനികള്‍ക്കായി പ്രത്യേക ഇന്‍ഡസ്ട്രിയല്‍ ക്ലാസിഫിക്കേഷന്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നു. തിരിച്ചറിയല്‍,ട്രാക്കിംഗ്, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനാണിത്. നിലവില്‍ മേഖലകളെ സംബന്ധിച്ച ഒരു ഡാറ്റാബേസ് കേന്ദ്രസര്‍ക്കാറിന്റെ പക്കലില്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവരുടെ അംഗീകാരം നേടിയ ഫിന്‍ടെക്ക് സ്ഥാപനങ്ങളെ മാത്രമാണ് നിരീക്ഷണത്തിന് വിധേയമാക്കുന്നത്. തല്‍ഫലമായി നിരവധി ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ ട്രാക്ക് ചെയ്യാതെ പോകുന്നു.
മാത്രമല്ല, മേഖലയുടെ യഥാര്‍ത്ഥ വലിപ്പവും സാമ്പത്തിക സംഭാവനകളും അളക്കാനാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ വ്യാവസായിക ക്ലാസിഫിക്കേഷന്‍ സിസ്റ്റത്തിന് കീഴില്‍ ഫിന്‍ടെക്കിനായി ഒരു സമര്‍പ്പിത വര്‍ഗ്ഗീകരണ കോഡ് സൃഷ്ടിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴില്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
കമ്പനികള്‍ ടാഗ് ചെയ്യപ്പെടുന്നതോടെ ഇവയെ ട്രാക്ക് ചെയ്യുക എളുപ്പമാകും. മേല്‍നോട്ടം, നയ ആസൂത്രണം, ഡാറ്റ ശേഖരണം എന്നിവയും നടക്കും.