
ന്യൂഡല്‍ഹി: ആണവോര്‍ജ്ജ വ്യവസായത്തിലെ വിദേശ നിക്ഷേപ നിരോധനം അസാധുവാക്കുന്നത് പരിഗണനയില്‍. ആഭ്യന്തര സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ശുദ്ധ ഊര്‍ജ്ജം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നിതി ആയോഗ് രൂപീകരിച്ച സര്‍ക്കാര്‍ സമിതിയാണ് നടപടികള്‍ ശുപാര്‍ശ ചെയ്തു. ആണവോര്‍ജ്ജ നിയമം 1962 പ്രകാരം, ആണവ നിലയങ്ങള്‍ വികസിപ്പിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഗവണ്‍മെന്റ് പധാന പങ്ക് വഹിക്കുന്നു. ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെയും അവ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിലൂടെയും ‘ജൂനിയര്‍ പങ്കാളികളാകാന്‍’ ആഭ്യന്തര സ്വകാര്യ കമ്പനികള്‍ക്കാകും.
എന്നാല്‍ ആഭ്യന്തര, വിദേശ സ്വകാര്യ കമ്പനികളെ ആണവോര്‍ജ്ജ നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ പര്യാപ്തരാക്കുന്ന നിയമഭേദഗതിയ്ക്കാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയാണ് ലക്ഷ്യം.സൗരോര്‍ജ്ജത്തില്‍ നിന്ന് വ്യത്യസ്തമായി 24/7 ഊര്‍ജം നല്‍കാനാകുമെന്നതിനാല്‍ ന്യൂക്ലിയര്‍ ഫോക്കസ് ചെയ്യുന്നതായി അധികൃതര്‍ പറഞ്ഞു.