എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേന്ദ്രം ഡീസലിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് വെട്ടിക്കുറച്ചു, എടിഎഫ് നികുതി എടുത്തുകളഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രം, ഏറ്റവും പുതിയ അവലോകനത്തില്‍, ക്രൂഡ് പെട്രോളിയത്തിന് ഈടാക്കുന്ന വിന്‍ഡ്ഫാള്‍ ലാഭനികുതി 4,400 രൂപയായി ഉയര്‍ത്തി. നേരത്തെയിത് 4,350 രൂപയായിരുന്നു. ഡീസലിന്റെ പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 2.5 രൂപയില്‍ നിന്ന് 0.5/ലിറ്ററായി കുറച്ചിട്ടുണ്ട്.

മാത്രമല്ല എടിഎഫിനു(ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) ള്ള നികുതി പൂജ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. പുതിയ പരിഷ്‌ക്കാരം മാര്‍ച്ച് 4 മുതല്‍ പ്രാബല്യത്തില്‍ വരും. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്.

എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.ഊര്‍ജ്ജ കമ്പനികളുടെ സൂപ്പര്‍ നോര്‍മല്‍ ലാഭത്തിന് മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍. ഇത്തരത്തില്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഗണത്തില്‍ 2022 ജൂലൈ 1 നാണ് ഇന്ത്യ ചേരുന്നത്.

ബാരലിന് 75 ഡോളര്‍ എന്ന പരിധിക്ക് മുകളില്‍ ലഭിക്കുന്ന വിലയില്‍ അഥവാ എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത ലാഭത്തിന് നികുതി ചുമത്തപ്പെടും. വിദേശ കയറ്റുമതിയിലൂടെ റിഫൈനര്‍മാര്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ലെവി നിശ്ചയിക്കുക. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും വിലയും തമ്മിലുള്ള വ്യത്യാസമാണ്.

X
Top