ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പുതു തലമുറ പരിഷ്‌ക്കാരങ്ങള്‍: ഉന്നതാധികാര സമിതികള്‍ക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതുതലമുറ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സംഘങ്ങള്‍ക്ക് രൂപം നല്‍കി. നിതി ആയോഗ് അംഗം രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള സമിതികളില്‍ സെക്രട്ടറിമാര്‍, ടെക്‌നോക്രാറ്റുകള്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ അംഗങ്ങളാണ്. ‘വിക്‌സിത് ഭാരത്’ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക, സാമ്പത്തികേതര മേഖലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ഡിപിഐഐടി, ധനകാര്യം, എംസ്എംഇ, ഊര്‍ജ്ജ മേഖല സെക്രട്ടറിമാരും സിഐഐ,എഫ്‌ഐസിസിഐ, അസോച്ചെം തുടങ്ങിയ ചേംബറുകളുടെ ഡയറക്ടര്‍ ജനറല്‍മാരും വ്യവസായ പ്രമുഖരായ പവന്‍ ഗോയങ്ക, എച്ച്ആര്‍ സ്ഥാപന മേധാവി മനീഷ് സബര്‍വാള്‍, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഇന്ത്യ ചെയര്‍പേഴ്സണ്‍ ജന്‍മജയ് സിന്‍ഹ എന്നിവരും സമിതികളുമായി സഹകരിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ അധ്യക്ഷതയിലുള്ള അനൗപചാരിക മന്ത്രിതലപാനലുകളുമായി ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഇരു സമിതികളും വ്യാഴാഴ്ച യോഗം ചേര്‍ന്നു.

പുതുതലമുറ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ടാസ്‌ക്ക്‌ഫോഴ്്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സമിതികള്‍ രൂപീകരിക്കപ്പെട്ടത്. സംസ്ഥാന തല നിയന്ത്രണങ്ങള്‍ നീക്കുന്നതിനായി ക്യാബിനറ്റ് സെക്രട്ടറി ടിവിഎസ് സ്വാമിനാഥന്റെ അദ്ധ്യക്ഷതയില്‍ മറ്റൊരു സമിതിയും പ്രവര്‍ത്തിക്കുന്നു.

X
Top