ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കേന്ദ്രസർക്കാർ ‘ടൂറിസം ഫണ്ട്’ രൂപീകരിക്കണമെന്ന് നിതി ആയോഗ്

ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നു കരകയറാൻ ടൂറിസം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശയിൽ ഈട് രഹിത വായ്പ നൽകാൻ കേന്ദ്രസർക്കാർ ‘ടൂറിസം ഫണ്ട്’ രൂപീകരിക്കണമെന്ന് നിതി ആയോഗിന്റെ ശുപാർശ.

10 വർഷ കാലാവധിയുള്ള വായ്പകൾക്ക് 2 വർഷത്തെ മൊറട്ടോറിയം നൽകണമെന്നും ശുപാർശയിൽ പറയുന്നു.

കോവിഡ് പ്രതിസന്ധി കൂടുതൽ ബാധിച്ച മേഖലയെന്ന നിലയിലാണ് ടൂറിസം മേഖലയ്ക്കായി ഒരുപിടി ശുപാർശകൾ നിതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലെ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്.

പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് വിമാനസർവീസുകൾ വർധിപ്പിക്കണം. ഏവിയേഷൻ ഇന്ധനത്തെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് വഴി ടിക്കറ്റ് നിരക്ക് കുറയ്ക്കാമെന്നും നിതി ആയോഗിന്റെ ശുപാർശയിൽ പറയുന്നു.

മറ്റ് നിർദേശങ്ങൾ

∙ ടൂറിസം വ്യവസായത്തിന് കസ്റ്റംസ് എക്സൈസ്, ലൈസൻസ്, ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കുടിശികകളും 12 മാസത്തേക്ക് ഒഴിവാക്കുക.

∙ ഇഎസ്ഐവിഹിതം അടയ്ക്കുന്നതിന് ഒരു വർഷം സാവകാശം.

∙ ടൂറിസം മേഖലയിലെ ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

∙ വ്യോമയാന മേഖലയ്ക്ക് നേരിട്ടുള്ള സാമ്പത്തിക പിന്തുണ.

∙ ടൂറിസം പ്രചാരണ ക്യാംപെയ്നായ ‘ഇൻക്രെഡിബിൾ ഇന്ത്യ’യുടെ മൂന്നാം പതിപ്പ് ആരംഭിക്കുക.

യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അടുത്ത 5 വർഷം ഊന്നൽ.

X
Top