
ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പം വരുതിയിലാക്കാന്‍ ചോളം, ഇന്ധനം നികുതികള്‍ വെട്ടിക്കുറച്ചേയ്ക്കും. കേന്ദ്രബാങ്കിന്റെ നിര്‍ദ്ദേശാനുസാരണമാണ് നടപടി. ഫെബ്രുവരിയിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ അതേസമയം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 5.72 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 6.52 ശതമാനമായി ഉയര്‍ന്നിരുന്നു. ”ഭക്ഷ്യവിലപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്, പാല്‍, ചോളം, സോയ ഓയില്‍ എന്നിവയുടെ വില ആശങ്കപ്പെടുത്തുന്നു,” മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ചോളം പോലുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. 60 ശതമാനത്തോളം തീരുവയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭ്യമാകുന്നത്.ഇന്ധനത്തിന്റെ തീരുവയും കുറച്ചേക്കാം,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാറും പ്രതികരണമറിയിച്ചിട്ടില്ല.
ജനുവരിയിലെ റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറിനുശേഷം ആദ്യമായി ആര്‍ബിഐയുടെ ഉയര്‍ന്ന ലക്ഷ്യ പരിധിയായ 6%-ത്തിന് മുകളിലായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണിത്. 44 അനലിസ്റ്റുകളെ പങ്കെടുപ്പിച്ചുള്ള റോയിട്ടേഴ്സ് വോട്ടെടുപ്പില്‍ 5.9% ആയിരുന്നു കണക്കുകൂട്ടിയിരുന്നത്.
തുടര്‍ന്ന് നികുതി കുറയ്ക്കാന്‍ ആര്‍ബിഐ ശുപാര്‍ശ ചെയ്തു. പണപ്പെരുപ്പം ഉയര്‍ന്നതോടെ വലിയ തോതിലുള്ള നിരക്ക് വര്‍ദ്ധനയ്ക്ക് കേന്ദ്രബാങ്ക് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഏപ്രിലിലാണ് ആര്‍ബിഐയുടെ ധന അവലോകന കമ്മിറ്റി യോഗം നടക്കുക.
ആഗോള ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും , ഇന്ധന കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തയ്യാറായിട്ടില്ല. ആവശ്യമുള്ള എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. നികുതി വെട്ടിക്കുറയ്ക്കുന്നത് ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ പമ്പ് ഓപ്പറേറ്റര്‍മാരെ പ്രേരിപ്പിക്കും.