
ന്യൂഡല്‍ഹി: പരുത്തിയുടെ ഇറക്കുമതി തീരുവ ഇളവ് കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31 വര നീട്ടി. ഇത് വഴി ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയിലുടനീളം ഇന്‍പുട്ട് ചെലവ് കുറയ്ക്കാനാകും.
യുഎസ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. 2025 സാമ്പത്തികവര്‍ഷത്തില്‍ യുഎസിലേയ്ക്കുളള ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 10.94 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇത് പാശ്ചാത്യ രാഷ്ട്രങ്ങളിലേയ്ക്കുള്ള മൊത്തം കയറ്റുമതിയുടെ 50 ശതമാനം വരും.
11 ശതമാനം ഇറക്കുമതി തീരുവയാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പരുത്തിയ്ക്ക് മേല്‍ ചുമത്തുന്നത്.
ഇന്ത്യയുടെ പരുത്തി ഇറക്കുമതിയുടെ 19 ശതമാനം യുഎസില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷത്തില്‍ 40-50 ശതമാനം ഇറക്കുമതി ചെയ്തു. എന്നാല്‍ ഇന്ത്യന്‍ വസ്ത്രവ്യാപാരികള്‍ പിന്നീട് വില കുറഞ്ഞ ബ്രസീലിയന്‍ പരുത്തിയെ ആശ്രയിച്ചു തുടങ്ങി.
യുഎസ് തീരുവയ്ക്ക് പുറമെ കുറഞ്ഞ ഉത്പാദന ശേഷിയും തൊഴില്‍ ശേഷിയുടെ കുറവും ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇളവുകള്‍ മേഖലയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്ന് വ്യവസായ ഗ്രൂപ്പുകള്‍ അറിയിച്ചു.