ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍

മുംബൈ: ഇന്ത്യയിലെ ചെറുകിട, നഷ്ട സാധ്യത കുറഞ്ഞ ബിസിനസുകള്‍ക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്ട്രേഷന്‍ സാധ്യമാകും. നവംബര്‍ 1 ന് മാറ്റം പ്രാബല്യത്തില്‍ വന്നു.കുറഞ്ഞ നഷ്ട സാധ്യത, പ്രതിമാസ നികുതി ബാധ്യത 2.5 ലക്ഷം രൂപയില്‍ കവിയാതിരിക്കുക എന്നതാണ് യോഗ്യത.

സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ പ്രക്രിയ അംഗീകരിച്ചു. സംവിധാനം തെരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള തീരുമാനം ബിസിനസുകളില്‍ നിക്ഷിപ്തമാണ്. ഗാസിയാബാദിലെ സെന്‍ട്രല്‍ ജിഎസ്ടി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലളിതമായ രജിസ്ട്രേഷന്‍ പ്രക്രിയ 96 ശതമാനം പുതിയ അപേക്ഷകര്‍ക്കും പ്രയോജനപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രക്രിയ സുഗമമായും അനാവശ്യ കാലതാമസമില്ലാതെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവര്‍ ജിഎസ്ടി ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രക്രിയ വേഗത്തിലാകുന്നതോടെ നികുതി പിരിവ് മെച്ചപ്പെടുത്താനും ചെറുകിട ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കാനും സര്‍ക്കാറിനാകും.അപേക്ഷകരെ സഹായിക്കുന്നതിന്, ജിഎസ്ടി സേവാ കേന്ദ്രങ്ങളില്‍ സമര്‍പ്പിത ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. നിലവില്‍, 1.54 കോടിയിലധികം ബിസിനസുകളാണ് ജിഎസ്ടിക്ക് കീഴിലുള്ളത്.

X
Top