ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അടിസ്ഥാന സൗകര്യ വികസനത്തിനായി 20,000 കോടി രൂപയുടെ റിസ്‌ക്ക് ഗ്യാരണ്ടി ഫണ്ട്‌

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപതിനായിരം കോടി രൂപയുടെ റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എന്‍സിജിടിസി) ആയിരിക്കും ഫണ്ട് കൈകാര്യം ചെയ്യുക. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്.

സ്വകാര്യ നിക്ഷേപകരും ബാങ്കുകളും നേരിടുന്ന വാണിജ്യേതര റിസ്‌ക്കുകള്‍ക്ക്് നിര്‍ദ്ദിഷ്ട ഫണ്ട് സാമ്പത്തിക ഗ്യാരണ്ടി നല്‍കും.  സര്‍ക്കാര്‍ നയത്തിലെ മാറ്റങ്ങള്‍, നിയന്ത്രണ അംഗീകാരങ്ങളിലെ കാലതാമസം,നിയമപരമായ തര്‍ക്കങ്ങള്‍ തുടങ്ങിയവ ഈ റിസ്‌ക്കുകളില്‍ ഉള്‍പ്പെടുന്നു. ബാഹ്യ റിസ്‌ക്കുകള്‍ കാരണം ബാങ്കുകളും സ്വകാര്യ കമ്പനികളും  ദീര്‍ഘകാല അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഇതുവഴി അടിസ്ഥാന സൗകര്യ പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാകും. നയപരമായ തടസ്സങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി ഉറപ്പാകുന്നതോടെ ബാങ്കുകള്‍ വായ്പകള്‍ക്ക് തയ്യാറാകും. അതേസമയം പദ്ധതികളില്‍ ഡെവലപ്പര്‍മാര്‍ കുറഞ്ഞ ഓഹരി പങ്കാളിത്തം നിലനിര്‍ത്തേണ്ടതായി വരും.  കൂടാതെ, റിസ്‌ക് അധിഷ്ഠിത പ്രീമിയങ്ങള്‍ ബാങ്കില്‍ നിന്നോ ഡെവലപ്പര്‍മാരില്‍ നിന്നോ ഈടാക്കിയേക്കാം.

2030 ഓടെ അടിസ്ഥാന സൗകര്യ നിക്ഷേപം 397 ലക്ഷം കോടി രൂപയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്വകാര്യ മൂലധനം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. 2025 ഓടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാനും നിര്‍ദ്ദിഷ്ട ഫണ്ട് ഉപകരിക്കും.

നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയാണ്. കാര്യക്ഷമതയില്ലാത്ത അടിസ്ഥാന സൗകര്യം കാരണമുള്ള നഷ്ടം ജിഡിപിയുടെ 4 മുതല്‍ 5 ശതമാനം വരെയാണ്. മാത്രമല്ല, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിനും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്.

ഡെവലപ്പര്‍മാരുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കാനും മൂലധനത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്താനും നിര്‍ദ്ദിഷ്ട റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സഹായിക്കും.

X
Top