ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

14 ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവില അനുവദിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം

ന്യൂഡല്ഹി: 2024-25 സീസണിൽ 14 ഖാരിഫ് വിളകൾക്ക് (നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) മിനിമം താങ്ങുവില അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.

മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

‘മന്ത്രിസഭയിൽ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള് എടുത്തിട്ടുണ്ട്. കര്ഷകരുടെ ക്ഷേമത്തിനായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഖാരിഫ് സീസണ് ആരംഭിക്കുകയാണ്.

അതിനായി 14 വിളകള്ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ അംഗീകരിച്ചു. നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇതിൽ മുൻപത്തേക്കാള് 117 രൂപ വര്ധനവുണ്ട്’, അശ്വിനി വൈഷ്ണവ് പറഞ്ഞു.

മൂന്നാം മോദി സര്ക്കാര് കര്ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് കൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തീരുമാനത്തോടെ കര്ഷകര്ക്ക് രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി ലഭിക്കും.

മുൻ സീസണുകളേക്കാള് 35,000 കോടി രൂപ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.

X
Top