എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പഞ്ചസാര കയറ്റുമതിയ്ക്ക് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: നടപ്പ് സീസണില്‍ 1.5 ദശലക്ഷം ടണ്‍ വരെ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പരിധി വ്യവസായം ആവശ്യപ്പെട്ട 2 ദശലക്ഷം ടണ്ണിനേക്കാള്‍ കുറവാണ്.എത്തനോള്‍ ഉപയോഗത്തിനായി ഉപയോഗപ്പെടുത്തിയ അളവ് കുറഞ്ഞതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനാധാരം.

2024-25 ല്‍ എത്തനോള്‍ നിര്‍മ്മാണത്തിനായി 4.5 മെട്രിക്ക് ടണ്‍ പഞ്ചസാര അനുവദിച്ചിരുന്നു. എന്നാല്‍ മില്ലുകള്‍ 3.4 മെട്രിക് ടണ്‍ മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ഇതോടെ നടപ്പ് സീസണില്‍ ഓപ്പണിംഗ് സ്റ്റോക്ക് ഉയര്‍ന്നു. മൊളാസസിന്റെ 50 ശതമാനം കയറ്റുമതി തീരുവ ഒഴിവാക്കാനും കേന്ദ്ര ഭക്ഷ്യ മന്ത്രാലയം തീരുമാനിച്ചു. പഞ്ചസാര ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന കട്ടിയുള്ളതും ഇരുണ്ടതുമായ ഒരു സിറപ്പാണ് മൊളാസസ്.

ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണിത്. ബേക്കിംഗില്‍ മധുരമായും, സോസുകളില്‍ സുഗന്ധം ചേര്‍ക്കുന്നതിനും, കന്നുകാലി തീറ്റയായും , എത്തനോള്‍, റം എന്നിവയ്ക്കുള്ള ഫെര്‍മെന്റേഷന്‍ ബേസായും ഉപയോഗപ്പെടുത്തുന്നു. ഏറ്റവും സാന്ദ്രീകൃത ഇനമായ ബ്ലാക്ക്സ്ട്രാപ്പ് മൊളാസസ് പ്രകൃതിദത്ത സപ്ലിമെന്റായി ഉപയോഗിക്കുന്നു.

സെപ്തംബറില്‍ അവസാനിച്ച 2024-25 സീസണില്‍ കേന്ദ്രം 1 മെട്രിക്ക് ടണ്‍ പഞ്ചസാര കയറ്റുമതിയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഏകദേശം 8,00,000 ടണ്‍ മാത്രമാണ് കയറ്റുമതി ചെയതത്.

X
Top