അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ശമ്പള പരിഷ്‌കരണത്തിനുള്ള എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസുകള്‍, പെൻഷൻ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷൻ രൂപവത്കരിക്കുന്നത്.

ഏഴാം ശമ്പള കമ്മിഷൻ ശുപാർശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ കമ്മിഷൻ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ സർക്കാർ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top