അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അമ്പത് രൂപയുടെ നാണയമിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയമിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാനാണെന്നും സർക്കാർ പറഞ്ഞു.

അമ്പതുരൂപാ നാണയങ്ങള്‍ ഇറക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ് സർക്കാർ മറുപടി ഫയല്‍ ചെയ്തത്.

നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച്‌ റിസർവ് ബാങ്ക് 2022-ല്‍ സർവേ നടത്തിയിരുന്നു.

നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് കറൻസി നോട്ടുകളാണെന്നാണ് അതില്‍ വ്യക്തമായത്.

X
Top