മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ടോൾപ്ലാസകൾ വഴിയുള്ള ടോൾ പിരിവ് അവസാനിക്കുന്നു

ന്യൂഡൽഹി: രാജ്യത്തു നിന്ന് ടോൾപ്ലാസകൾ അപ്രത്യക്ഷമായേക്കും. ടോൾ പിരിവ് ഇനി പുതിയ സ്റ്റൈലിൽ. ടോൾ പ്ലാസകൾക്കു പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാണ് പുതിയ ടോൾ പിരിവുകാർ.

ദേശീയപാതയോരങ്ങളിൽ നമ്പർപ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിക്കും. ഇതു വഴി നേരിട്ട് അക്കൗണ്ടിൽ നിന്ന് ടോൾ സംഖ്യ ഈടാക്കും. വാഹന കമ്പനികൾ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റ് തന്നെ വേണ്ടി വരുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു സംബന്ധിച്ച നിയമ നിർമാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടോൾ പ്ലാസകളുടെ പ്രവർത്തനം നിലയ്ക്കും.

ടോൾ പ്ലാസകൾ ഇല്ലാതാകുന്നതോടെ ഫാസ് ടാഗ് സംവിധാനവും ഇല്ലാതാകും. ഫാസ്ടാഗുകളിലൂടെയുള്ള ടോൾ പിരിവിൽ ധാരാളം പ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുവഴിയുള്ള ടോൾപിരിവിന് കൂടുതൽ സമയം എടുക്കുന്നതായും പരാതി ഉണ്ട്.

ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് സർക്കാറിന്റെ അനുമാനം. ടോൾ നൽകാത്ത വാഹന ഉടമയ്ക്ക് എതിരെ നിയമ നടപടികൾക്കും ബില്ലിൽ വ്യവസ്ഥയുണ്ടാകും.

X
Top