ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

നികുതി അടക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് കേന്ദ്ര ബോര്‍ഡ്

ന്യൂഡൽഹി: ഭീഷണിപ്പെടുത്തി ആദായ നികുതിയടപ്പിക്കുന്നത് നിര്‍ത്തണമെന്നും നികുതിദായകരോട് മാന്യമായി പെരുമാറണമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്റെ കര്‍ശന നിര്‍ദേശം.

ആദായ നികുതി ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെയും സുതാര്യതയോടെയുമാണ് ജോലി ചെയ്യേണ്ടതെന്നും ബോര്‍ഡ് ചെയര്‍മാന്‍ രവി അഗര്‍വാള്‍ ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

നികുതി പിരിക്കുന്നതിന് സര്‍ക്കാര്‍ വ്യക്തമായ മാർഗനിർദേശങ്ങൾ നല്‍കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതിന് പകരം നികുതിദായകരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല. അവരോടുള്ള ഇടപെടലുകള്‍ വിവേകത്തോടു കൂടിയുള്ളതാകണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

അതിനിടെ, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ആദായ നികുതി വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കേന്ദ്ര റവന്യു വകുപ്പില്‍ വന്‍ അഴിച്ചുപണി.

പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍, ചീഫ് കമ്മീഷണര്‍ പദവികളിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 60 പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിയത്. ഇതില്‍ ഒമ്പത് പേര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തസ്തികയില്‍ ഉള്ളവരാണ്.

നാല്‍പത് പേര്‍ക്ക് പ്രൊമോഷനോടു കൂടിയുള്ള സ്ഥലം മാറ്റമാണ്. 20 പേരെ വകുപ്പിലെ മറ്റ് ഓഫീസുകളിലേക്കാണ് മാറ്റിയത്.

X
Top